അഭിമന്യൂ കൊലപാതകം: രണ്ടു എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി പിടിയില്‍ 

എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യൂവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി പിടിയില്‍.
അഭിമന്യൂ കൊലപാതകം: രണ്ടു എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി പിടിയില്‍ 

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യൂവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി പിടിയില്‍. ആലപ്പുഴ സ്വദേശികളായ ഷാജഹാന്‍, ഷിറാസ് സലിം എന്നിവരെയാണ് പിടികൂടിയത്. ഇവരില്‍ നിന്നും മതസ്പര്‍ധ വളര്‍ത്തുന്ന ലഘുലേഖകള്‍ പിടിച്ചെടുത്തു.

കൊലയെകുറിച്ച് ഇവര്‍ക്ക് അറിവുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഷാജഹാന്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നയാളാണ്. പ്രവര്‍ത്തകര്‍ക്ക് കായിക പരിശീലനം നല്‍കുന്നയാളാണ് ഷിറാസ് സലിമെന്നും പൊലീസ് പറയുന്നു.

അതേസമയം അഭിമന്യൂവിനെ കുത്തിക്കൊലപ്പെടുത്തിയ സംഘത്തിലെ മൂന്നുപേര്‍ വിദേശത്തേക്ക് രക്ഷപ്പെട്ടു എന്ന സംശയവും ശക്തമാണ്. വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് ഇവര്‍ വിദേശത്തേക്ക് കടന്നതെന്നാണ് വിവരം. കൊച്ചിയില്‍ നിന്ന് റോഡ് മാര്‍ഗം ഹൈദരാബാദിലെത്തി അവിടെ നിന്ന് പ്രതികള്‍ വിദേശത്തേക്ക് കടന്നു എന്നാണ് പ്രാഥമിക നിഗമനം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com