ആറാമത്തെ സാമ്പത്തിക ശക്തി: ആരവം സൃഷ്ടിക്കുന്ന ബിജെപി അഹങ്കരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് തോമസ് ഐസക്

ഇന്ത്യ ആറാമത്തെ ഏറ്റവും വലിയ സമ്പദ്ഘടനയായി വളര്‍ന്നിരിക്കുന്നു എന്ന ലോകബാങ്കിന്റെ പുതിയ കണക്കുകളുടെ അടിസ്ഥാനത്തില്‍ വലിയ ആരവം സൃഷ്ടിക്കുന്ന ബിജെപി അഹങ്കരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് തോമസ് ഐസക് 
ആറാമത്തെ സാമ്പത്തിക ശക്തി: ആരവം സൃഷ്ടിക്കുന്ന ബിജെപി അഹങ്കരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് തോമസ് ഐസക്

ഫ്രാന്‍സിനെ പിന്നിലാക്കി ഇന്ത്യ ആറാമത്തെ ഏറ്റവും വലിയ സമ്പദ്ഘടനയായി വളര്‍ന്നിരിക്കുന്നു എന്ന ലോകബാങ്കിന്റെ പുതിയ കണക്കുകളുടെ അടിസ്ഥാനത്തില്‍ വലിയ ആരവം സൃഷ്ടിക്കുന്ന ബിജെപി അഹങ്കരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്. ആഗോളവല്‍ക്കരണ കാലഘട്ടത്തെ സാമ്പത്തിക വളര്‍ച്ചയുടെ നേട്ടത്തില്‍ എഴുപത് ശതമാനത്തിലധികം ഏറ്റവും സമ്പന്നരായ ഒരു ശതമാനത്തിന്റെ പക്കലാണ് എത്തിച്ചേരുന്നത്. ജനങ്ങളുടെ പൊതുജീവിതനിലവാരത്തില്‍ ഇതു വളരെ തുച്ഛമായേ പ്രതിഫലിക്കുന്നുള്ളൂ. ലോക ആരോഗ്യ നിലയില്‍ ഇന്ത്യയുടെ സ്ഥാനം പുറകോട്ടു പൊയ്‌ക്കൊണ്ടിരിക്കുന്നത് ഇതിന് നല്ലൊരു ഉദാഹരണമാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

ഫ്രാന്‍സിനെ പിന്നിലാക്കി ഇന്ത്യ ആറാമത്തെ ഏറ്റവും വലിയ സമ്പദ്ഘടനയായി വളര്‍ന്നിരിക്കുന്നു എന്ന ലോകബാങ്കിന്റെ പുതിയ കണക്കുകളുടെ അടിസ്ഥാനത്തില്‍ വലിയ ആരവമാണ് ബി.ജെ.പി. സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. മൊത്തം ദേശീയവരുമാനത്തിന്റെ തുക ചൂണ്ടിക്കാണിച്ച് അഹങ്കരിക്കുന്നതില്‍ വലിയ അര്‍ത്ഥമില്ല. ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യയെന്നോര്‍ക്കണം. അതുകൊണ്ടാണ് വളരെ താഴ്ന്ന പ്രതിശീര്‍ഷ വരുമാനമേ ഉള്ളൂ എങ്കിലും ജനസംഖ്യ കുറവുള്ള മറ്റുപല രാജ്യങ്ങളേയും പിന്നിലാക്കി നാം മുന്നിലെത്തുന്നത്.

കഴിഞ്ഞ രണ്ടു ദശാബ്ദമായി വികസിതരാജ്യങ്ങളേക്കാള്‍ കൂടുതല്‍ വേഗതയില്‍ നമ്മുടെ സമ്പദ്ഘടന വളരുന്നുണ്ട് എന്ന വസ്തുത വിസ്മരിച്ചല്ല ഞാനിതു പറയുന്നത്. ഇനിയും ദശാബ്ദങ്ങള്‍ കഴിഞ്ഞാലേ താഴ്ന്ന വരുമാനരാജ്യങ്ങളുടെ പട്ടികയില്‍നിന്ന് ഉയര്‍ന്ന വരുമാനരാജ്യമായി ഇന്ത്യ മാറുകയുള്ളൂ. ഇന്ത്യയുടെ ആറാം സ്ഥാനം ചൂണ്ടിക്കാണിച്ച് നോട്ടുനിരോധനത്തെയും മറ്റും വിമര്‍ശിച്ചവര്‍ എന്തു പറയുന്നു എന്ന മട്ടിലുള്ള പോസ്റ്റുകള്‍ കണ്ടുതുകൊണ്ട് എഴുതിയതെന്നേയുള്ളൂ-അദ്ദേഹം പറയുന്നു. 

ഇതോടൊപ്പം ഈ സാമ്പത്തികവളര്‍ച്ചയുടെ നേട്ടത്തിന്റെ എത്ര ശതമാനം തങ്ങള്‍ക്കു ലഭിക്കുന്നു എന്നതാണ് ജനങ്ങളെ സംബന്ധിച്ചിടത്തോളം കൂടുതല്‍ പ്രധാനപ്പെട്ട കാര്യം. ആഗോളവല്‍ക്കരണ കാലഘട്ടത്തെ സാമ്പത്തിക വളര്‍ച്ചയുടെ നേട്ടത്തില്‍ എഴുപത് ശതമാനത്തിലധികം ഏറ്റവും സമ്പന്നരായ ഒരു ശതമാനത്തിന്റെ പക്കലാണ് എത്തിച്ചേരുന്നത്. ജനങ്ങളുടെ പൊതുജീവിതനിലവാരത്തില്‍ ഇതു വളരെ തുച്ഛമായേ പ്രതിഫലിക്കുന്നുള്ളൂ. ലോക ആരോഗ്യ നിലയില്‍ ഇന്ത്യയുടെ സ്ഥാനം പുറകോട്ടു പൊയ്‌ക്കൊണ്ടിരിക്കുന്നത് ഇതിന് നല്ലൊരു ഉദാഹരണമാണ്.

'ഒലമഹലൃ െീൃ ജൃലറമീേൃ?െ ഒലമഹവേരമൃല ഇീൃൃൗുശേീി ശി കിറശമ'യുടെ എന്ന പുസ്തകത്തിന് പ്രൊഫ. അമര്‍ത്യാ സെന്‍ എഴുതിയ ആമുഖത്തില്‍ ഇതു സംബന്ധിച്ച ശ്രദ്ധേയമായ വസ്തുതകളും നിരീക്ഷണങ്ങളും മുന്നോട്ടു വെയ്ക്കുന്നു. ആരോഗ്യ മേഖലയ്ക്കായി ഇന്ത്യ ചെലവഴിക്കുന്നത് മൊത്ത ആഭ്യന്തര വരുമാനത്തിന്റെ ഏതാണ്ട് ഒരു ശതമാനം മാത്രമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ചൈനയാവട്ടെ മൂന്ന് മടങ്ങോളം പൊതുജനാരോഗ്യരംഗത്ത് ചെലവഴിക്കുന്നു. അയല്‍രാജ്യങ്ങളായ ബംഗ്ലാദേശും നേപ്പാളും ആരോഗ്യസൂചികകളില്‍, ആയുര്‍ദൈര്‍ഘ്യത്തിലുള്‍പ്പെടെ ഇന്ത്യയേക്കാള്‍ മുന്നിലാണ്. അപര്യാപ്തമായ സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ആശുപത്രികളാണ് ഇന്ത്യയില്‍ കൂടുതലായുള്ളത്, ഇതില്‍ മാറ്റം വരാത്തപക്ഷം ആരോഗ്യമേഖല ഒന്നായി കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ് അമര്‍ത്യാസെന്‍ സ്ഥാപിക്കുന്നത്.

ആഗോളതലത്തില്‍ വളരെ വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയായിട്ടും രാജ്യത്തെ പൊതുജനാരോഗ്യ മേഖല ഏറെ പിന്നാക്കം നില്‍ക്കുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. പൊതു ആരോഗ്യസംവിധാനത്തെ അവഗണിച്ചുകൊണ്ട് ഇന്ത്യയിലെ ആരോഗ്യപ്രതിസന്ധി മറികടക്കാന്‍ ആകില്ല എന്നാണ് പ്രൊഫ. അമര്‍ത്യാ സെന്‍ വിശദീകരിക്കുന്നത്-ഐസക് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com