ഗൈഡ്‌ലൈന്‍ ലംഘിച്ചില്ല, പൊലീസിന്റെ കത്തിന്റെ പേരില്‍ ജിഎന്‍പിസി നീക്കം ചെയ്യാനാവില്ലെന്ന് ഫെയ്‌സ്ബുക്ക്

ഗൈഡ്‌ലൈന്‍ ലംഘിച്ചില്ല, പൊലീസിന്റെ കത്തിന്റെ പേരില്‍ ജിഎന്‍പിസി നീക്കം ചെയ്യാനാവില്ലെന്ന് ഫെയ്‌സ്ബുക്ക്
ഗൈഡ്‌ലൈന്‍ ലംഘിച്ചില്ല, പൊലീസിന്റെ കത്തിന്റെ പേരില്‍ ജിഎന്‍പിസി നീക്കം ചെയ്യാനാവില്ലെന്ന് ഫെയ്‌സ്ബുക്ക്

തിരുവനന്തപുരം: ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും (ജിഎന്‍പിസി)  എന്ന ഗ്രൂപ്പ് നീക്കം ചെയ്യാനോ ബ്ലോക്ക് ചെയ്യാനോ ആവില്ലെന്നു ഫെയ്‌സ്ബുക്ക്. ഇക്കാര്യം ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ കത്തിനു മറുപടിയായാണ് ഫെയ്‌സ്ബുക്ക് അധികൃതര്‍ ഗ്രൂപ്പ് തടയാനാവില്ലെന്ന് വ്യക്തമാക്കിയത്. ബാലാവകാശ നിയമങ്ങള്‍ ലംഘിച്ചുവെന്നും മദ്യപാനത്തെ പ്രോത്സാഹിപ്പിച്ചെന്നുമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഗ്രൂപ്പ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഫെയ്‌സ്ബുക്കിന് അപേക്ഷ നല്‍കിയത്. 

ജിഎന്‍പിസി തങ്ങളുടെ പോളിസി ഗൈഡ്‌ലൈന്‍സ് ലംഘിച്ചിട്ടില്ലെന്നാണ് ഫെയ്‌സ്ബുക്ക് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. അതിനാല്‍ തന്നെ പൊലീസിന്റെ കത്തിന്റെ പേരില്‍ പതിനെട്ടു ലക്ഷത്തോളം അംഗങ്ങളുള്ള ഗ്രൂപ്പ് ഡിലീറ്റ് ചെയ്യാനോ ബ്ലോക്ക് ചെയ്യാനോ കഴിയില്ലെന്ന് കത്തില്‍ പറയുന്നു.

ഗ്രൂപ്പ് അഡ്മിന് എതിരെ ജാമ്യമില്ലാ കുറ്റമാണ് എക്‌സൈസ് നിര്‍ദ്ദേശ പ്രകാരം പൊലീസ് ചുമത്തിയിരിക്കുന്നത്. ടിക്കറ്റ് വെച്ച് മദ്യപാനത്തിനായി പാര്‍ട്ടി നടത്തിയെന്നും അനധകൃതമായി മദ്യംവിറ്റുവെന്നുമുള്ള കുറ്റവും അഡ്മിനെതിരെ ചുമത്തിയിട്ടുണ്ട്. 

പൊലീസ് പ്രതി ചേര്‍ത്തിരിക്കുന്ന അഡ്മിന്‍ തിരുവനന്തപുരം നേമം സ്വദേശിയായ അജിത്കുമാറും ഭാര്യയും ഇപ്പോള്‍ ഒളിവിലാണ്. ഇരുവരും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.  മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് അറിയുന്നത്. ജാമ്യാപേക്ഷ തള്ളിയാലുടന്‍ അറസ്റ്റുണ്ടാവും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com