രാമായണം പോലും നേരെ വായിക്കാത്ത ഇവര്‍ക്ക് ആകെ അറിയുന്നത് അസത്യം വിളിച്ചു പറയാനാണ്: ഹിന്ദു ഐക്യവേദി നേതാവിനെ തിരുത്തി സന്ദീപാനന്ദ ഗിരി

രാമായണത്തെക്കുറിച്ച് ചാനല്‍ ചര്‍ച്ചയില്‍ അബദ്ധം വിളിച്ചുപറഞ്ഞ ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി ബാബുവിന്റെ പ്രചാരണം തെറ്റാണെന്ന് തെളിയിക്കുന്ന തെളിവുകള്‍ നിരത്തി സന്ദീപാനന്ദ ഗിരി 
രാമായണം പോലും നേരെ വായിക്കാത്ത ഇവര്‍ക്ക് ആകെ അറിയുന്നത് അസത്യം വിളിച്ചു പറയാനാണ്: ഹിന്ദു ഐക്യവേദി നേതാവിനെ തിരുത്തി സന്ദീപാനന്ദ ഗിരി

രാമായണത്തെക്കുറിച്ച് ചാനല്‍ ചര്‍ച്ചയില്‍ അബദ്ധം വിളിച്ചുപറഞ്ഞ ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി ബാബുവിന്റെ പ്രചാരണം തെറ്റാണെന്ന് തെളിയിക്കുന്ന തെളിവുകള്‍ നിരത്തി സന്ദീപാനന്ദ ഗിരി. കഴിഞ്ഞ ദിവസം സിപിഎമ്മിന്റെ രാമായണ മാസാചരണത്തെക്കുറിച്ചുള്ള ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് ആര്‍.വി ബാബു തെറ്റ് വിളിച്ചു പറയുകയും അതിനെ ന്യാകരിച്ച് വാദിക്കുകയും ചെയ്തത്. വാത്മീകി രാമായണത്തില്‍ ശംബൂകനെ ശ്രീരാമന്‍ വധിക്കുന്നതായ ഒരുപരാമര്‍ശമേയില്ല എന്നായിരുന്ന ബാബുവിന്റെ വാദം. ഇത് തെറ്റാണെന്ന് തെളിയിക്കുന്ന രാമാണത്തിന്റെ അധ്യായങ്ങള്‍ കാട്ടിയാണ് ഫെയ്‌സ്ബുക്കിലൂടെ സന്ദീപാനന്ദ ഗിരി രംഗത്ത് വന്നിരിക്കുന്നത്. 


സന്ദീപാനന്ദ ഗിരിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം: 

ഇന്നലെ റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയില്‍ ഹിന്ദുഐക്യവേദിയുടെ നേതാവ് ആര്‍.വി.ബാബു ചര്‍ച്ചക്കിടയില്‍ വാത്മീകി രാമായണത്തില്‍ ശംബൂകനെ ശ്രീരാമന്‍ വധിക്കുന്നതായ ഒരുപരാമര്‍ശമേയില്ല എന്ന് ആണയിട്ട് തര്‍ക്കിച്ചിരുന്നു. രാമായണം പോലും നേരെ വായിക്കാത്ത ഇത്തരം ആളുകളോട് ഈ വിഷയത്തില്‍ ചര്‍ച്ചചെയ്യേണ്ടി വരുന്നത് വലിയ കഷ്ടം തന്നെയാണ്. ഇത്തരക്കാര്‍ക്ക് ആകെ അറിയുന്നത് അസത്യം ഉച്ചത്തില്‍ വിളിച്ചു പറയുക. നേരറിയാന്‍ താല്പര്യമുള്ളവര്‍ക്കായും ഒപ്പം ആര്‍.വി.ബാബുവിനുമായി വാത്മീകിരാമായണത്തിലെ ആ ഭാഗം സ്‌ക്രീന്‍ ഷോട്ട് സമര്‍പ്പിക്കുന്നു. വാത്മീകിരാമായണം,ഉത്തരകാണ്ഡം,സര്‍ഗം 76,ശ്‌ളോകം 1 മുതല്‍ 5 വരെ.
 

വീഡിയോ കടപ്പാട്: റിപ്പോര്‍ട്ടര്‍ ടിവി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com