'തരൂര്‍ പങ്കുവച്ച ഉത്കണ്ഠക്ക് അടിസ്ഥാനമുണ്ട്' ; പിന്തുണയുമായി വി ഡി സതീശന്‍ 

ഇന്‍ഡ്യയെ ഹിന്ദു മതാധിഷ്ഠിത രാഷ്ട്രമാക്കാനാണു സംഘപരിവാര്‍ ശ്രമം. ഏതു തരം തീവ്ര വാദത്തെയും എതിര്‍ക്കുകയാണ് കോണ്‍ഗ്രസുകാരെന്റെ ധര്‍മ്മം
'തരൂര്‍ പങ്കുവച്ച ഉത്കണ്ഠക്ക് അടിസ്ഥാനമുണ്ട്' ; പിന്തുണയുമായി വി ഡി സതീശന്‍ 

കൊച്ചി : അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചാല്‍ ഇന്ത്യ 'ഹിന്ദു പാകിസ്ഥാന്‍' ആയി മാറുമെന്ന ശശി തരൂര്‍ എംപിയുടെ പ്രസ്താവനയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍.  ഇന്‍ഡ്യ മതേതര രാഷ്ട്രവും. ഇന്‍ഡ്യയെ ഹിന്ദു മതാധിഷ്ഠിത രാഷ്ട്രമാക്കാനാണു സംഘപരിവാര്‍ ശ്രമം.ഇതു സംബന്ധിച്ച് ശശി തരൂര്‍ പങ്കുവച്ച ഉത്കണ്ഠക്ക് അടിസ്ഥാനമുണ്ട്. ഏതു തരം തീവ്ര വാദത്തെയും എതിര്‍ക്കുക എന്നതാണു കോണ്‍ഗ്രസുകാരെന്റെ ധര്‍മ്മം. സതീശന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 

ശശി തരൂരിന്റെ പ്രസ്താവനയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തള്ളിയപ്പോഴാണ്, അദ്ദേഹത്തെ പിന്തുണച്ച് വി ഡി സതീശന്‍ രംഗത്തെത്തിയത്.  എല്ലാ നേതാക്കളും വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണമെന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ജീപ് സിങ് സുര്‍ജേവാല അഭിപ്രായപ്പെട്ടത്. കഴിഞ്ഞ നാലുവര്‍ഷമായി മോദി സര്‍ക്കാര്‍ രാജ്യത്ത് വിഭാഗിയതയും വെറുപ്പും വളര്‍ത്തുകയാണ്. മറുവശത്ത് ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് നിലകൊള്ളുകയാണെന്നും സുര്‍ജേവാല വ്യക്തമാക്കിയിരുന്നു. 

എന്നാല്‍ താന്‍ പറഞ്ഞതില്‍ തന്നെ ഉറച്ചുനില്‍ക്കുന്നുവെന്നായിരുന്നു ഇതിനോട് ശശി തരൂരിന്റെ പ്രതികരണം. ഞാന്‍ മുമ്പും ഇതു പറഞ്ഞിട്ടുണ്ട്. ഇനിയും പറയും. ഒരു ശക്തമായ മതത്തിന്റെ അടിത്തറയില്‍ നിര്‍മിക്കപ്പെട്ട പാകിസ്ഥാന്‍ ന്യൂനപക്ഷങ്ങളോടു വിവേചനം കാട്ടുകയും അവരുടെ അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുകയാണ്.  ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഹിന്ദുരാഷ്ട്ര സങ്കല്‍പം പാകിസ്ഥാന്റെ തനിപ്പകര്‍പ്പാണെന്നും തരൂര്‍ പറഞ്ഞു. 

വി ഡി സതീശന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മതാധിഷ്ഠിത രാഷ്ട്രമാണു പാക്കിസ്ഥാന്‍. ഇന്‍ഡ്യ മതേതര രാഷ്ട്രവും. ഇന്‍ഡ്യയെ ഹിന്ദു മതാധിഷ്ഠിത രാഷ്ട്രമാക്കാനാണു സംഘപരിവാര്‍ ശ്രമം.ഇതു സംബന്ധിച്ച് ശശി തരൂര്‍ പങ്കുവച്ച ഉത്കണ്ഠക്ക് അടിസ്ഥാനമുണ്ട്. ഏതു തരം തീവ്ര വാദത്തെയും എതിര്‍ക്കുക എന്നതാണു കോണ്‍ഗ്രസുകാരെന്റെ ധര്‍മ്മം. അത് പറയാന്‍ ധീരത കാട്ടിയ ശശി തരൂരിനു അഭിവാദ്യങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com