ഒടുവില്‍ വാദി പ്രതിയായി ; പതിനേഴുകാരനെ പീഡിപ്പിച്ച കേസില്‍ യുവതിയെ പോക്‌സോ ചുമത്തി ജയിലിലടച്ചു

പതിനേഴുകാരനും യുവതിയും ഭാര്യാ ഭര്‍ത്താക്കന്മാരെ പോലെ 15 ദിവസത്തോളം പീരുമേടുള്ള വീട്ടില്‍ ഒരുമിച്ച് താമസിക്കുകയായിരുന്നു
ഒടുവില്‍ വാദി പ്രതിയായി ; പതിനേഴുകാരനെ പീഡിപ്പിച്ച കേസില്‍ യുവതിയെ പോക്‌സോ ചുമത്തി ജയിലിലടച്ചു

ഇടുക്കി : പതിനേഴുകാരനെ പീഡിപ്പിച്ച കേസില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുമളി സ്വദേശിയായ 27കാരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. യുവതിക്കെതിരെ പോക്‌സോ ചുമത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഭര്‍ത്താവ് അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്‌തെന്ന് ആരോപിച്ച് യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വാദി പ്രതിയായി മാറിയത്. യുവതി കുറ്റം ആരോപിക്കുന്നയാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും 17 വയസ് മാത്രം പ്രായമുള്ള കൗമാരക്കാരനാണെന്നും പൊലീസ് കണ്ടെത്തി.

പീരുമേട് സ്വദേശിയായ പതിനേഴുകാരനും യുവതിയും ഭാര്യാ ഭര്‍ത്താക്കന്മാരെ പോലെ 15 ദിവസത്തോളം പീരുമേടുള്ള വീട്ടില്‍ ഒരുമിച്ച് താമസിക്കുകയായിരുന്നു. ഇവര്‍ക്കിടയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് യുവതി പരാതിയുമെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com