കടയിൽ നിന്നും വാങ്ങിയ കവർ പാൽ തിളപ്പിച്ചപ്പോൾ പച്ച നിറം ; പരാതിപ്പെടരുതെന്ന അപേക്ഷയുമായി പാൽ കമ്പനി ഉദ്യോഗസ്ഥർ

കടയിൽ നിന്നും വാങ്ങിയ മൂന്നു പായ്ക്കറ്റ് പാലിൽ ഒന്ന് ചായയ്ക്കായി തിളപ്പിച്ചപ്പോഴാണ് നിറം മാറ്റം
കടയിൽ നിന്നും വാങ്ങിയ കവർ പാൽ തിളപ്പിച്ചപ്പോൾ പച്ച നിറം ; പരാതിപ്പെടരുതെന്ന അപേക്ഷയുമായി പാൽ കമ്പനി ഉദ്യോഗസ്ഥർ

പത്തനംതിട്ട : കടയിൽ നിന്നും വാങ്ങിയ പാൽ വീട്ടുകാർ തിളപ്പിച്ചപ്പോൾ പച്ച നിറമായി. കുമ്പഴയിൽ നിന്നു വാങ്ങിയ മൂന്നു പായ്ക്കറ്റ് പാലിൽ ഒന്ന് ചായയ്ക്കായി തിളപ്പിച്ചപ്പോഴാണ് നിറം മാറ്റം. കുലശേഖരപതി വലിയപറമ്പിൽ ഷാക്കിറ മൻസിൽ മെഹബൂബിന്റെ വീട്ടിലാണ് ഈ പ്രതിഭാസം കാണപ്പെട്ടത്.

അതേസമയം മറ്റ് രണ്ടു കവറിലെ പാലുകൾക്ക് നിറം മാറ്റമൊന്നും കണ്ടില്ല. പച്ച നിറം കണ്ട വീട്ടുകാർ ഉടനെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. എന്നാൽ അവർ എത്തും മുൻപ് കവർ പാൽ കമ്പനിയുടെ ഉദ്യോഗസ്ഥർ എത്തി പച്ചനിറത്തിലായ പാൽ തിരികെ വാങ്ങി. പകരം പുതിയ കവർ പാലും നൽകി. എങ്ങും പരാതിപ്പെടരുതെന്ന് ആവശ്യപ്പെട്ടിട്ടാണ് ഇവർ മടങ്ങിയതെന്ന് വീട്ടുകാർ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com