കൊച്ചി: കേരളത്തില്‍ പ്രണയ സംരക്ഷണ സേന വരുന്നു. ഡല്‍ഹി ആസ്ഥനമാക്കി പ്രവര്‍ത്തിക്കുന്ന ' ലവ് കമാന്‍ഡോസ്' ആണ് ഈ നീക്കത്തിന് പിന്നില്‍. കെവിന്റെയും നീനുവിന്റെയും ദുരന്തം ഇനിയാര്‍ക്കും വന്നുപെടരുത് എന്ന ലക്ഷ്യത്തോടെയാണ് ലവ് കമാന്‍ഡോസ് കേരളത്തിലേക്കും എത്തുന്നത്. സംസ്ഥാനത്തെ ഓരോ വാര്‍ഡിലും പത്തുപേരെ ഉള്‍പ്പെടുത്തിയാവും സേനയുണ്ടാക്കുക. അവര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കും. ഒരു വര്‍ഷത്തിനകം ഒരുലക്ഷം പേര്‍ക്ക് പരിശീലനം നല്‍കി, പ്രണയിക്കുന്നവര്‍ക്ക് കാവലാക്കുക എന്നാണ് സംഘടന ലക്ഷ്യം വയ്ക്കുന്നത്.
രാജ്യത്താകെ 52,000 പ്രണയവിവാഹങ്ങള്‍ നടത്തിക്കൊടുത്ത സംഘടനയാണിത്. സേനയുണ്ടാക്കുന്നതിന് മുന്നോടിയായി കോഴിക്കോട് വെസ്റ്റ് ഹില്‍ പോളിടെക്‌നിക് ഹാളില്‍ ഈ മാസം 22ന് കൂട്ടായ്മസ സംഘടിപ്പിക്കും.
സംസ്ഥാനത്ത് ദുരഭിമാനക്കൊലകള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാനും പ്രണയത്തിന്റ പേരില്‍ ഇനിയാരും കുഴപ്പത്തിലാകാതിരിക്കാനുമാണ് ഈ യത്‌നമെന്ന് ലവ് കമാന്‍ഡോസ് കേരള ചീഫ് കോ-ഓര്‍ഡിനേറ്റര്‍ അനില്‍ ജോസ് പറഞ്ഞു. പ്രണയത്തിലായവര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ സംഘത്തില്‍ വിദഗ്ധരുണ്ടാകും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ