മീനുമായി ബസ്സില്‍ കയറി, തര്‍ക്കം മൂത്തപ്പോള്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ യാത്രക്കാരനെ ടിക്കറ്റ് റാക്ക് കൊണ്ടടിച്ചു 

വിഴിഞ്ഞത്തുനിന്ന് തമ്പാനൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടര്‍ യാത്രക്കാരനെ ടിക്കറ്റ് റാക്കുകൊണ്ട് അടിച്ചു
മീനുമായി ബസ്സില്‍ കയറി, തര്‍ക്കം മൂത്തപ്പോള്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ യാത്രക്കാരനെ ടിക്കറ്റ് റാക്ക് കൊണ്ടടിച്ചു 

തിരുവനന്തപുരം: വിഴിഞ്ഞത്തുനിന്ന് തമ്പാനൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടര്‍ യാത്രക്കാരനെ ടിക്കറ്റ് റാക്കുകൊണ്ട് അടിച്ചു. മാര്‍ക്കറ്റില്‍ നിന്നുവാങ്ങിയ മീനുമായി ബസില്‍ കയറിയതുമുതല്‍ യാത്രക്കാരനും ഡ്രൈവറും തമ്മില്‍ വാക്കുതര്‍ക്കം തുടങ്ങിയിരുന്നു. തര്‍ക്കം മൂര്‍ച്ഛിച്ചപ്പോള്‍ കണ്ടക്ടര്‍ യാത്രക്കാരനെ അക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

തിരുവനന്തപുരം സ്വദേശി ജോസവാണ് ആക്രമിക്കപ്പെട്ടത്. പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് കണ്ടക്ടര്‍ അരവിന്ദിനെ കസ്റ്റഡിയിലെടുത്തെന്നും ഇയാള്‍ക്കെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. യാത്രക്കാരന്‍ മദ്യപിച്ചിരുന്നെന്ന നിലയിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com