വാട്‌സ്ആപ്പ് ഹര്‍ത്താലില്‍ പ്രതിയായ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ സഹോദരനെ അറസ്റ്റ് ചെയ്തു; എസ്.ഐയ്ക്ക് രണ്ടു മണിക്കൂറിനുള്ളില്‍ സ്ഥലം മാറ്റം

വാട്‌സ്ആപ്പ് ഹര്‍ത്താലില്‍ പ്രതിയായ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ സഹോദരനെ അറസ്റ്റ് ചെയ്തു; എസ്.ഐയ്ക്ക് രണ്ടു മണിക്കൂറിനുള്ളില്‍ സ്ഥലം മാറ്റം

വാട്‌സ്ആപ്പ് ഹര്‍ത്താല്‍ പ്രതിയായ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ സഹോദരനെ അറസ്റ്റ് ചെയ്ത എസ്‌ഐയ്ക്ക് രണ്ട് മണിക്കൂറിനുള്ളില്‍ സ്ഥലം മാറ്റം


പാലക്കാട്: വാട്‌സ്ആപ്പ് ഹര്‍ത്താല്‍ പ്രതിയായ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ സഹോദരനെ അറസ്റ്റ് ചെയ്ത എസ്‌ഐയ്ക്ക് രണ്ട് മണിക്കൂറിനുള്ളില്‍ സ്ഥലം മാറ്റം. പാലക്കാട് പുതുനഗരം എസ്,ഐ എ.പ്രതാപനെയാണ് പാലക്കാട് സ്‌പെഷ്യല്‍ ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിയത്. ജനപ്രതിനിധിയുടെയും സിപിഎം പ്രാദേശികനേതാക്കളുടെയും വിലക്ക് അവഗണിച്ച് പ്രതിയെ അറസ്റ്റ് ചെയ്തതാണ് സ്ഥലം മാറ്റത്തിനുള്ള കാരണം എന്നാണ് സൂചന. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക വിശദീകരണം ഒന്നും ലഭിച്ചിട്ടില്ല. സ്ഥലം മാറ്റം സാധാരണ നടപടിയാണ് എന്നാണ് ജില്ലയിലെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നിലപാട്. 

എസ്ഡിപിഐ നടപ്പാക്കിയ വാട്‌സ്ആപ്പ് ഹര്‍ത്താലില്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്ന പുതുനഗരം സ്വദേശി സലീമിനെയാണ് തിങ്കളഴാഴ്ച രാത്രി എസ്.ഐ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. കേസില്‍ ഉള്‍പ്പെട്ട മറ്റൊരു പ്രതിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ മുസ്തഫയെയും അറസ്റ്റ് ചെയ്തിരുന്നു. മുസ്തഫ ജാമ്യത്തിലിറങ്ങിയെങ്കിലും പാര്‍ട്ടി പ്രാദേശിക ഘടകത്തിന് പൊലീസ് നടപടിയില്‍ അമര്‍ഷമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ലോക്കല്‍ സെക്രട്ടറിയുടെ സഹോദരനും അറസ്റ്റിലായത്. വാട്‌സ്ആപ്പ് ഹര്‍ത്താലിന്റെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു സലീമിനെ പൊലീസ് അറസ്റ്റ് ചെയ്തത്.  ലോക്കല്‍ സെക്രട്ടറിയുടെ സഹോദരനെ അറസ്റ്റ് ചെയ്താല്‍ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കേണ്ടിവരുമെന്ന പൊലീസ് ഉന്നത ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് അവഗണിച്ചാണ് പ്രതാപന്‍ സലീമിനെ അറസ്റ്റ് ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com