പൊതു സ്ഥലങ്ങള്‍ കയ്യേറി നിര്‍മിച്ച ആരാധനാലയങ്ങള്‍ ഒഴിപ്പിക്കണം, ഹൈക്കോടതി നിര്‍ദേശം

സുപ്രീംകോടതി 2009 സെപ്തംബര്‍ 29ന് പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കാന്‍ ശ്രമങ്ങള്‍ ഉണ്ടാകുന്നില്ല എന്ന് സുപ്രീംകോടതി ഹൈക്കോടതികളെ അറിയിച്ചിരുന്നു
പൊതു സ്ഥലങ്ങള്‍ കയ്യേറി നിര്‍മിച്ച ആരാധനാലയങ്ങള്‍ ഒഴിപ്പിക്കണം, ഹൈക്കോടതി നിര്‍ദേശം

കൊച്ചി: പൊതു സ്ഥലങ്ങള്‍ കയ്യേറി നിര്‍മിച്ച ആരാധനാലയങ്ങള്‍ ഒഴിപ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ഇങ്ങനെ നിര്‍മിച്ചെന്ന് കണ്ടെത്തുന്ന ആരാധനാലയങ്ങള്‍ ഒഴിപ്പിക്കണം എന്ന സുപ്രീംകോടതി വിധി അടിയന്തര പ്രാധാന്യത്തോടെ നടപ്പിലാക്കാന്‍ ജില്ലാ ജഡ്ജിമാര്‍ക്കാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

സുപ്രീംകോടതി 2009 സെപ്തംബര്‍ 29ന് പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കാന്‍ ശ്രമങ്ങള്‍ ഉണ്ടാകുന്നില്ല എന്ന് സുപ്രീംകോടതി ഹൈക്കോടതികളെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ജില്ലാ ജഡ്ജിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

പാര്‍ക്കുകള്‍, പൊതു സ്ഥലങ്ങള്‍,പൊതു മാര്‍ക്കറ്റുകള്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മറ്റ് സ്ഥലങ്ങള്‍ എന്നിവിടങ്ങള്‍ കയ്യേറി ആരാധനാലയങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട. കളക്ടര്‍മാര്‍, ജില്ലാ മജിസ്‌ട്രേറ്റുമാര്‍, കമ്മിഷണര്‍മാര്‍, ചീഫ് സെക്രട്ടറി എന്നിവര്‍ക്കാണ് ഇവ കണ്ടെത്തി ഒഴിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്വം. വിധി നടപ്പാക്കാന്‍ ഹൈക്കോടതി മേല്‍നോട്ടം വഹിക്കും. ഇക്കാര്യത്തില്‍ അന്തിമ നടപടി എടുക്കാന്‍ സംസ്ഥാനത്തിന് നേരിട്ടും ഹൈക്കോടതിയെ സമീപിക്കാം എന്നുമായിരുന്നു സുപ്രീം കോടതി വിധി. 

2009ലെ വിധി നടപ്പാക്കുന്നതില്‍ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും നിസംഗത കാണിച്ചപ്പോഴാണ് 2010 ഫെബ്രുവരി 16ന് സുപ്രീംകോടതി പുതിയ നിര്‍ദേശം നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com