എസ്ഡിപിഐ സഹകരണം അവസാനിപ്പിച്ചു ; ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ മുന്നണിക്കൊപ്പമെന്ന്  പിസി ജോർജ്

അതിരപ്പിള്ളി പദ്ധതി നടപ്പാക്കണം. അല്ലെങ്കില്‍ പിണറായി വിജയൻ വികസന വിരുദ്ധനായി മുദ്രകുത്തപ്പെടുമെന്നും പിസി ജോർജ് 
എസ്ഡിപിഐ സഹകരണം അവസാനിപ്പിച്ചു ; ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ മുന്നണിക്കൊപ്പമെന്ന്  പിസി ജോർജ്

കോഴിക്കോട് : എസ്ഡിപിഐയുമായുള്ള സഹകരണം അവസാനിപ്പിച്ചെന്ന് പി.സി.ജോര്‍ജ് എംഎല്‍എ. ഭീകര പ്രവർത്തനം അവസാനിപ്പിക്കാൻ എസ്ഡിപിഐ തയ്യാറാകണം. നബി തിരുമേനിയുടെ പ്രബോധനങ്ങളിൽ വിശ്വസിക്കുന്ന ആർക്കും ചേരാത്ത വർ​ഗീയ വികാരം വളർത്തുന്നതിൽ അവർ മുമ്പോട്ട് പോകുന്നു എന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് എസ്ഡിപിഐയുടെ പ്രവർത്തനത്തെ എതിർക്കുന്നത്. ഞാൻ ഇപ്പോൾ അവരോടൊപ്പം പങ്കുചേരാൻ ആ​ഗ്രഹിക്കുന്നില്ലെന്നും പി സി ജോർജ് പറഞ്ഞു.  

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശക്തരായ മുന്നണിയുമായി ധാരണയുണ്ടാക്കും.  അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്നും പി.സി. ജോർജ് ആവശ്യപ്പെട്ടു. പദ്ധതി നടപ്പാക്കിയാൽ സൗന്ദര്യം നഷ്ടമാകുമെന്ന പരിസ്ഥിതി വാദികളുടെ അഭിപ്രായം കളവാണ്. പദ്ധതി നടപ്പാക്കിയില്ലെങ്കില്‍ പിണറായി വിജയൻ വികസന വിരുദ്ധനായി മുദ്രകുത്തപ്പെടുമെന്നും പിസി ജോർജ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com