രാമായണ മാസത്തിന് ഇങ്ങനെത്തന്നെയാണ് ഗംഭീര തുടക്കം കുറിക്കേണ്ടത്; സ്വാമി അഗ്‌നിവേശിനെതിരായ യുവമോര്‍ച്ചാ അക്രമത്തെ വിമര്‍ശിച്ച് വി.ടി ബല്‍റാം

സാമൂഹിക പ്രവര്‍ത്തകന്‍ സ്വാമി അഗ്‌നിവേശിനെതിരെ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തെ വിമര്‍ശിച്ച് വി.ടി.ബല്‍റാം
രാമായണ മാസത്തിന് ഇങ്ങനെത്തന്നെയാണ് ഗംഭീര തുടക്കം കുറിക്കേണ്ടത്; സ്വാമി അഗ്‌നിവേശിനെതിരായ യുവമോര്‍ച്ചാ അക്രമത്തെ വിമര്‍ശിച്ച് വി.ടി ബല്‍റാം

തിരുവനന്തപുരം: സാമൂഹിക പ്രവര്‍ത്തകന്‍ സ്വാമി അഗ്‌നിവേശിനെതിരെ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തെ വിമര്‍ശിച്ച് വി.ടി.ബല്‍റാം എം.എല്‍.എ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. രാമായണ മാസത്തിന് ഇങ്ങനെത്തന്നെയാണ് ഗംഭീര തുടക്കം കുറിക്കേണ്ടതെന്നും ഇങ്ങനെയൊക്കെത്തന്നെയാണ് ഹിന്ദുരാഷ്ട്രം നിര്‍മിച്ചെടുക്കേണ്ടതെന്നും ബല്‍റാം തന്റെ പോസ്റ്റിലൂടെ വിമര്‍ശിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ജയ് ശ്രീ രാം, ജയ് ശ്രീ രാം. സ്വാമി അഗ്‌നിവേശിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന ആര്‍.എസ്.എസ് ക്രിമിനലുകള്‍ മുഴക്കിയ അട്ടഹാസമാണത്! രാമായണ മാസത്തിന് ഇങ്ങനെത്തന്നെയാണ് ഗംഭീര തുടക്കം കുറിക്കേണ്ടത്.
ഇങ്ങനെയൊക്കെത്തന്നെയാണ് ഹിന്ദുരാഷ്ട്രം നിര്‍മിച്ചെടുക്കേണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com