സ്ത്രീകൾക്ക് അം​ഗരക്ഷകരായി ഇനി ട്രാൻസ്ജൻഡേഴ്സ്; കഴിവ് തെളിയിക്കാൻ കിട്ടിയ അവസരമെന്ന്  വെല്‍ഫെയര്‍ ബോഡ് 

സ്ത്രീകൾക്ക് അം​ഗരക്ഷകരായി ഇനി ട്രാൻസ്ജൻഡേഴ്സ് -കഴിവ് തെളിയിക്കാൻ കിട്ടിയ അവസരമെന്ന്  വെല്‍ഫെയര്‍ ബോഡ് 
സ്ത്രീകൾക്ക് അം​ഗരക്ഷകരായി ഇനി ട്രാൻസ്ജൻഡേഴ്സ്; കഴിവ് തെളിയിക്കാൻ കിട്ടിയ അവസരമെന്ന്  വെല്‍ഫെയര്‍ ബോഡ് 

പാറ്റ്ന : വനിതകള്‍ക്ക് നേരെ പീഡനങ്ങള്‍ നിത്യ സംഭവങ്ങളാകുന്നതോടെ സംസ്ഥാനത്തുടനീളം സാമൂഹിക സുരക്ഷാകേന്ദ്രങ്ങളിലും മറ്റുമായി താമസിക്കുന്നവർക്ക് അം​ഗരക്ഷകരായി ട്രാൻസ്ജൻഡറുകളെ നിയമിക്കാനൊരുങ്ങി ബീഹാര്‍ സര്‍ക്കാര്‍.  സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ലോക് സംവാദ് പരിപാടിക്കിടെ സാമൂഹിക ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുന്നോട്ട് വെച്ച നിര്‍ദ്ദേശം മുഖ്യമന്ത്രി നിതീഷ് കുമാര്‍ അംഗീകരിക്കുകയായിരുന്നു. 

'ലോക് സംവാദ് പരിപാടിക്കിടെ തങ്ങള്‍ നേരിടുന്ന തൊഴിലില്ലായ്മയെക്കുറിച്ചും മറ്റ് പ്രശ്‌നങ്ങളെക്കുറിച്ചും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുളള ഈ നടപടി പ്രധാനപ്പെട്ടതാണ്. രണ്ട് ശതമാനം സംവരണം സര്‍ക്കാര്‍ നല്‍കും. ഞങ്ങള്‍ക്ക് എന്ത് തൊഴില്‍ നല്‍കിയാലും സന്തോഷത്തോടെ ചെയ്യും. ഞങ്ങളുടെ കഴിവ് തെളിയിക്കാന്‍ കിട്ടിയ അവസരമായി ഇതിനെ കാണുന്നു.'- ട്രാന്‍സ്‌ജെന്‍ഡര്‍ വെല്‍ഫെയര്‍ ബോഡ് അംഗമായ രേഷ്മ വ്യക്തമാക്കി.

സാമൂഹിക സുരക്ഷാ കേന്ദ്രങ്ങളിലും മറ്റുമായി പാർപ്പിക്കുന്ന സ്ത്രീകളെ കാവല്‍ക്കാർ പീഡിപ്പിച്ചതായുളള വാര്‍ത്തകള്‍  തുടര്‍ക്കഥയാകുന്നതോടെയാണ് സര്‍ക്കാര്‍ ട്രാന്‍സ്‌ജെന്‍ഡറുകളെ നിയമിക്കുന്നതിനെക്കുറിച്ച് ആലോചന നടത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com