അഭിമന്യൂ വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

മഹാരാജാസ് കൊളജ് വിദ്യാര്‍ത്ഥി അഭിമന്യു വധക്കേസില്‍ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.
അഭിമന്യൂ വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

കൊച്ചി: മഹാരാജാസ് കൊളജ് വിദ്യാര്‍ത്ഥി അഭിമന്യു വധക്കേസില്‍ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച തലശേരി സ്വദേശി ഷാനവാസാണ് അറസ്റ്റിലായത്. കേസിലെ മുഖ്യപ്രതിയായ മുഹമ്മദിനെ പ്രത്യേക അന്വേഷണ സംഘം ഇന്ന് മംഗലാപുരത്ത് നിന്ന് പിടികൂടിയിരുന്നു.

മഹാരാജാസ് കോളജിലെ മൂന്നാം വര്‍ഷ അറബിക് ബിരുദ വിദ്യാര്‍ഥിയും ക്യാംപസ് ഫ്രണ്ട് യൂണിറ്റ് പ്രസിഡന്റുമാണ് നേരത്തേ അറസ്റ്റിലായ മുഹമ്മദ്. ക്യാംപസ് ഫ്രണ്ടിന്റെ ആലപ്പുഴ ജില്ലാ പ്രസിഡന്റുകൂടിയാണ് അരൂക്കുറ്റി വടുതല സ്വദേശിയായ ഇയാള്‍. അഭിമന്യുവിനെ കുത്തിക്കൊല്ലുന്നതിന് പുറത്തുനിന്നെത്തിയവരെ വിളിച്ചുവരുത്തിയത് മുഹമ്മദ് ആണെന്നാണ് പൊലീസിന്റെ നിഗമനം.

ഈ മാസം രണ്ടാം തീയതി പുലര്‍ച്ചെ 12.15ന് മഹാരാജാസ് കോളജിന്റെ പിന്നിലുള്ള ഗേറ്റിന് സമീപത്തെ ചുവര് എഴുന്നതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിനിടെയാണ് അഭിമന്യുവിനെ കുത്തിക്കൊന്നത്. വിദ്യാര്‍ഥികള്‍ തമ്മിലുള്ള വാക്കുതര്‍ക്കം അവസാനിപ്പിച്ച് മുഹമ്മദിന്റെ നേതൃത്വത്തിലുള്ളവര്‍ മടങ്ങിയെങ്കിലും പിന്നീട് രാത്രിയില്‍ പത്തിലേറെ ഇരുചക്രവാഹനങ്ങളിലെത്തിയ അക്രമികള്‍ അഭിമന്യുവിനെ അടിച്ചുവീഴ്ത്തിയ ശേഷം കുത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന അര്‍ജുനും കുത്തേറ്റു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com