ഇന്ത്യന്‍ വെല്ലുവിളി അനായസം മറികടന്നു; ഏകദിന പരമ്പര ഇംഗ്ലണ്ടിന്; ജോറൂട്ടിന് സെഞ്ച്വുറി

രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ഉയര്‍ത്തിയ 257 റണ്‍സിന്റെ വെല്ലുവിളി ഇംഗ്ലണ്ട് അനായാസം മറികടന്നത്
ഇന്ത്യന്‍ വെല്ലുവിളി അനായസം മറികടന്നു; ഏകദിന പരമ്പര ഇംഗ്ലണ്ടിന്; ജോറൂട്ടിന് സെഞ്ച്വുറി

ലീഡ്‌സ്: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് വിജയം. രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ഉയര്‍ത്തിയ 257 റണ്‍സിന്റെ വെല്ലുവിളി ഇംഗ്ലണ്ട് അനായാസം മറികടന്നത്. ജോറൂട്ടിന്റെയും ഇയോവിന്‍ മോര്‍ഗാന്റെയും മികച്ച ബാറ്റിംഗാണ് ഇംഗ്ലണ്ടിന് വിജയമൊരുക്കിയത്. ജോറൂട്ട് 100ഉം  മോര്‍ഗാന്‍ 88 റണ്‍സും നേടി


ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. എട്ട് ഫോറിന്റെ അകമ്പടിയോടെ 72 പന്തില്‍ 71 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോലിയാണ് ഇന്ത്യക്കായി മികച്ച  പ്രകടനം കാഴ്ച വെച്ചത്. ഇംഗ്ലണ്ടിന് വേണ്ടി അദില്‍ റഷീദ്, ഡേവിഡ് വില്ലി എന്നിവര്‍ മൂന്ന് വീതം വിക്കറ്റെടുത്തു. 

പതിനെട്ട് പന്തില്‍ രണ്ട് റണ്‍സുമായി ക്രീസില്‍ നിന്ന രോഹിത് ശര്‍മ്മയെ ഡേവിഡ് വില്ലി വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് ഇംഗ്ലണ്ട് തങ്ങളുടെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പതിയെ ബാറ്റിങ്ങില്‍ താളം കണ്ടെത്തിയ ശിഖര്‍ ധവാനെ ബെന്‍സ്‌റ്റോക്‌സ് റണ്‍ഔട്ടിലൂടെ പുറത്താക്കിയപ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോലിയെത്തിയാണ് ടീം ഇന്ത്യയെ ഭേദപ്പെട്ട നിലയിലേക്ക് കരകയറ്റുകയായിരുന്നു. 49 പന്തില്‍ ഏഴ് ഫോറിന്റെ അകമ്പടിയോട 44 റണ്‍സെടുത്താണ് ധവാന്‍ പുറത്തായത്. 

21 റണ്‍സെടുത്ത് ദിനേശ് കാര്‍ത്തിക്, 42 റണ്‍സെടുത്ത് എം.എസ് ധോണി എന്നിവര്‍ പുറത്ത് പോയപ്പോള്‍ നാല് പന്തില്‍ ഒരു റണ്‍സ് മാത്രമായിരുന്നു പിന്നീടെത്തിയ സുരേഷ് റെയ്‌നയുടെ സംഭാവന. ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ 21 റണ്‍സ് വീതം ചേര്‍ത്ത് ഗ്യാലറിയിലേക്ക് മടങ്ങിയപ്പോള്‍ 13 പന്തില്‍ രണ്ട് സിക്‌സിന്റെ അകമ്പടിയോടെ 22 റണ്‍സെടുത്ത ശാര്‍ദുല്‍ ഠാക്കൂറിന്റെ ബാറ്റിങ് മികവാണ് എട്ട് വിക്കറ്റിന് 256 എന്ന നിലയിലേക്ക് ഇന്ത്യയെ എത്തിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com