ശബരിമലയിലെ ഭരണകാര്യങ്ങളില്‍ ഇടപെടില്ല; പരിഗണിക്കുന്നത് സ്ത്രീപ്രവേശനത്തിലെ നിയമപ്രശ്‌നം മാത്രം: സുപ്രിം കോടതി

ശബരിമലയിലെ ഭരണകാര്യങ്ങളില്‍ ഇടപെടില്ല; പരിഗണിക്കുന്നത് സ്ത്രീപ്രവേശനത്തിലെ നിയമപ്രശ്‌നം മാത്രം: സുപ്രിം കോടതി
ശബരിമലയിലെ ഭരണകാര്യങ്ങളില്‍ ഇടപെടില്ല; പരിഗണിക്കുന്നത് സ്ത്രീപ്രവേശനത്തിലെ നിയമപ്രശ്‌നം മാത്രം: സുപ്രിം കോടതി

ന്യൂഡല്‍ഹി: ശബരിമലയില്‍ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടില്ലെന്ന് സുപ്രിം കോടതി. സ്ത്രീപ്രവേശന വിഷയത്തില്‍ നിയമപരമായ കാര്യങ്ങള്‍ മാത്രമാവും കോടതി പരിശോധിക്കുകയെന്ന് ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.

ദേവസ്വം ബോര്‍ഡിന്റെ അധികാരത്തില്‍ കോടതി ഇടപെടില്ല. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട നിയമപരമായ പ്രശ്‌നങ്ങള്‍ മാത്രമാണഅ കോടതിയുടെ പരിഗണിയിലുള്ളത്. അതുകൊണ്ടുതന്നെ ഭരണപരമായ കാര്യങ്ങളില്‍ കോടതി ഇടപെടില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.

ശബരിമലയിലെ ക്ഷേത്രാചാരങ്ങള്‍ ബുദ്ധവിശ്വാസത്തിന്റെ ഭാഗമെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം വാദത്തിലൂടെ വസ്തുതകളുടെ അടിസ്ഥാനത്തില്‍ സ്ഥാപിക്കപ്പെടേണ്ടതുണ്ടെന്ന് കോടതി പ്രതികരിച്ചു. 

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണു കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ ഒക്ടോബര്‍ 13ന് ആണു ശബരിമല കേസ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിലേക്കു മാറ്റിയത്.

അഞ്ചു വിഷയങ്ങളാണു ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കായി നിര്‍ദേശിച്ചിട്ടുള്ളത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു നല്‍കിയ അധിക സത്യവാങ്മൂലം തള്ളണമെന്നും ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്കു പ്രവേശനം നല്‍കണമെന്നുമാണു ഇടതു സര്‍ക്കാരിന്റെ നിലപാട്. സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ പാടില്ലെന്നും രാഷ്ട്രീയ പാര്‍ട്ടിയുടെ സൗകര്യമനുസരിച്ചു നിലപാടു മാറ്റാനാവില്ലെന്നുമാണു ദേവസ്വം ബോര്‍ഡിന്റെ വാദം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com