കാലവര്‍ഷക്കെടുതിയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപവീതം ധനസാഹയം

കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കു നാലു ലക്ഷം രൂപ വീതം നല്‍കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു
കാലവര്‍ഷക്കെടുതിയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപവീതം ധനസാഹയം

തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കു നാലു ലക്ഷം രൂപ വീതം നല്‍കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. വീട് പൂര്‍ണമായി തകര്‍ന്നവര്‍ക്ക് നാലു ലക്ഷം രൂപ വീതവും ഭാഗികമായി തകര്‍ന്നവര്‍ക്ക് നഷ്ടത്തിന് അനുസരിച്ചു 15,000- 75,000 രൂപ വീതവും നല്‍കും. ദുരിതാശ്വാസ ക്യാംപുകളിലെത്തിയ മുഴുവന്‍ കുടുംബങ്ങള്‍ക്കും 1000 രൂപ വീതം ഒറ്റത്തവണയായി നല്‍കും. 17നു വൈകിട്ട് ആറു വരെ ക്യാംപുകളില്‍ ഉണ്ടായിരുന്നവര്‍ക്കും അവിടെനിന്നു മടങ്ങിയവര്‍ക്കും സഹായധനം ലഭിക്കും. പാഠപുസ്തകങ്ങളും മറ്റും നഷ്ടമായ കുട്ടികള്‍ക്കു സ്‌കൂളില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനനുസരിച്ചു നല്‍കും.

കനത്ത മഴയെത്തുടര്‍ന്ന് ഈ മാസം ഒന്‍പതു മുതല്‍ 17 വരെ സംസ്ഥാനത്തു 18 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. വെള്ളക്കെട്ടിലും ഒഴുക്കിലും ഒന്‍പതു പേരെ കാണാതായി. സംസ്ഥാനത്ത്് ഇന്നലെ വരെ 68 വീടുകള്‍ പൂര്‍ണമായും 1681 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ദുരിതാശ്വാസ ക്യാംപുകളിലുള്ളവര്‍ക്ക് വൈദ്യസേവനം ഉള്‍പ്പെടെ എല്ലാ സഹായങ്ങളും നല്‍കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി ഇ. ചന്ദ്രശേഖരന്‍ മന്ത്രിസഭായോഗത്തില്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com