പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ എസ്ഡിപിഐ വധഭീഷണി; പെണ്‍കുട്ടിക്ക് സുരക്ഷയൊരുക്കാന്‍ കോടതി നിര്‍ദേശം 

പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ എസ്ഡിപിഐയില്‍ നിന്ന് വധഭീഷണി നേരിടുന്ന മിശ്രദമ്പതികള്‍ക്ക് സുരക്ഷയൊരുക്കാന്‍ കോടതി നിര്‍ദേശം
പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ എസ്ഡിപിഐ വധഭീഷണി; പെണ്‍കുട്ടിക്ക് സുരക്ഷയൊരുക്കാന്‍ കോടതി നിര്‍ദേശം 


ആറ്റിങ്ങല്‍: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ എസ്ഡിപിഐയില്‍ നിന്ന് വധഭീഷണി നേരിടുന്ന മിശ്രദമ്പതികള്‍ക്ക് സുരക്ഷയൊരുക്കാന്‍ കോടതി നിര്‍ദേശം. ആറ്റിങ്ങല്‍ കോടതിയാണ് ഷഹാനയ്ക്ക് സംംരക്ഷണമൊരുക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് പ്രണയിച്ച് വിവാഹം കഴിച്ച തങ്ങള്‍ക്ക് എസ്ഡിപിഐയുടെ വധ ഭീഷണിയുണ്ടെന്ന് ഷഹാന -ഹാരിസണ്‍ എന്നിവര്‍ ഫെയ്‌സ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. ഭീഷണിയെത്തുടര്‍ന്ന് നാട് വിട്ടു നില്‍ക്കേണ്ടിവന്ന ഇവര്‍ ഇന്ന്  ആറ്റിങ്ങലില്‍ തിരിച്ചെത്തി. 

ക്രിസ്ത്യന്‍ മതവിശ്യാസിയായ ഹാരിസണും മുസ്‌ലിം മതവിശ്വാസുമായ ഷഹാനയും രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷം വിവാഹിതരായതാണ്. ഹാരിസണിന്റെ അച്ഛനെയും അമ്മയെയും അനിയത്തിയെയും കൊല്ലുമെന്ന് ഷാഹിനയുടെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തുന്നുവെന്നും ഇവര്‍ പറഞ്ഞിരുന്നു. തങ്ങള്‍ക്ക് ഒന്നിച്ച് ജീവിക്കണമെന്നും ജീവിക്കാന്‍ അനുവദിക്കണമെന്നും പറയുന്ന ദമ്പതികള്‍ ജാതിയും മതവും നോക്കിയല്ല തങ്ങള്‍ സ്‌നേഹിച്ചതെന്നും പറയുന്നു. ഇരുവരും തങ്ങളുടെ സ്വന്തം മതത്തില്‍ തന്നെ ജീവിക്കാന്‍ ആഗ്രക്കുന്നതായും ഫേസ്ബുക്കിലൂടെ അറിയിച്ചു. മറ്റൊരു കെവിന്‍ ആകാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഹാരിസന്റെ വാക്കുകള്‍ അവസാനിക്കുന്നത്.

എസ്ഡിപിയുടെ വധഭീഷണിയെത്തുടര്‍ന്ന് സിപിഎം ഉള്‍പ്പെടെയുള്ള സംഘടനകള്‍ ദമ്പതികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നു. വധഭീഷണി വിവരിച്ചുകൊണ്ടുള്ള ഇവരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് നേരെയും എസ്ഡിപിഐ-മതമൗലിക വാദികള്‍ കടുത്ത ആക്രമണമാണ് നടത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com