ആലപ്പുഴ, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

പ്രൊഫഷണല്‍ കോളെജുകള്‍ക്കും അവധി ബാധകമാണെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു
ആലപ്പുഴ, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

തിരുവനന്തപുരം: കനത്തമഴയെ തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെയും കണ്ണൂര്‍ ജില്ലയിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളെജുകള്‍ക്കും അവധി ബാധകമാണെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. മഴയില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ട് ഗതാഗതം തടസ്സപ്പെട്ടതിനാലാണ് അവധി. 
കാസര്‍കോട് ജില്ലയിലെ വെള്ളരിക്കുണ്ട്,ഹോസ്ദുര്‍ഗ് താലൂക്കുകളിലെ പ്രൊഫഷണല്‍ കോളെജുള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷകള്‍ക്ക് മാറ്റമില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com