കര്‍ദ്ദിനാളിന്റെ മൊഴി വീണ്ടും രേഖപ്പെടുത്താന്‍ അന്വേഷണം സംഘം; ജലന്ധര്‍ ബിഷപ്പിനെ 23്‌ന് ചോദ്യം ചെയ്‌തേക്കും

കര്‍ദ്ദിനാളിന്റെ മൊഴി വീണ്ടും രേഖപ്പെടുത്താന്‍ അന്വേഷണം സംഘം; ജലന്ധര്‍ ബിഷപ്പിനെ 23്‌ന് ചോദ്യം ചെയ്‌തേക്കും
കര്‍ദ്ദിനാളിന്റെ മൊഴി വീണ്ടും രേഖപ്പെടുത്താന്‍ അന്വേഷണം സംഘം; ജലന്ധര്‍ ബിഷപ്പിനെ 23്‌ന് ചോദ്യം ചെയ്‌തേക്കും

കോട്ടയം: കന്യാസ്ത്രീയുടെ പരാതി ലഭിച്ചിരുന്നെന്ന് സമ്മതിക്കുന്ന തരത്തിലുള്ള സംഭാഷണം പുറത്തുവന്ന പശ്ചാത്തലത്തില്‍ സീറോ മലബാര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴിയും കന്യാസ്ത്രീയുടെ മൊഴിയും അന്വേഷണ സംഘം വീണ്ടുമെടുക്കും. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് കന്യാസ്ത്രീ പറഞ്ഞിട്ടില്ലെന്നാണ് ആലഞ്ചേരി കഴിഞ്ഞ ദിവസം മൊഴി നല്‍കിയത്. ഇതിനിടെയാണ് ഇരുവരുടേയും സംഭാഷണം പുറത്തായത്.

സംഭാഷണം എപ്പോഴുള്ളതാണെന്നാണ് അന്വേഷിക്കുന്നതെന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ പറഞ്ഞു. ആലഞ്ചേരിയോട് 201416 കാലത്തെ കാര്യങ്ങള്‍ മാത്രമാത്രമാണ് ചോദിച്ചിരുന്നത്. സംഭാഷണം കേട്ടിട്ട് അടുത്തിടെയുണ്ടായ പോലെയാണ് തോന്നുന്നത്. അതുകൊണ്ട് എന്ന് നടന്ന സംഭാഷണമാണെന്ന് അറിയേണ്ടതുണ്ട്. ആലഞ്ചേരിയുടെ മൊഴിയെടുക്കാന്‍ വീണ്ടും സമയം ചോദിക്കും.

അതേസമയം ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യാനായി 23ന് തിരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പീഡനം നടന്ന കാലത്ത് മഠത്തിലുണ്ടായിരുന്ന, പിന്നീട് തിരുവസ്ത്രം ഉപേക്ഷിച്ച കന്യാസ്ത്രീയെ പോകുംവഴി ബംഗളൂരുവില്‍ സന്ദര്‍ശിച്ച് മൊഴിയെടുക്കും. തുടര്‍ന്ന് ഡെല്‍ഹിയിലെത്തി വത്തിക്കാന്‍ സ്ഥാനപതിയെക്കണ്ടും മൊഴി രേഖപ്പെടത്തും. എന്നിട്ടാവും ബിഷപ്പിനെ കാണുക. പൊലീസ് എത്തുമ്പോള്‍ സ്ഥലത്ത് ഉണ്ടാവണമെന്ന് ഇവര്‍ക്കെല്ലാം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com