കാണം വില്‍ക്കാതെ ഇക്കുറി ഓണമുണ്ണാം; ക്ഷേമപെന്‍ഷന്‍ ഇത്തവണയും ഓണത്തിന് മുന്‍പ്

ഓണത്തിന് മുന്‍പായി ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യാനൊരുങ്ങി പിണറായി സര്‍ക്കാര്‍
കാണം വില്‍ക്കാതെ ഇക്കുറി ഓണമുണ്ണാം; ക്ഷേമപെന്‍ഷന്‍ ഇത്തവണയും ഓണത്തിന് മുന്‍പ്

തിരുവനന്തപുരം: ഓണത്തിന് മുന്‍പായി ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യാനൊരുങ്ങി പിണറായി സര്‍ക്കാര്‍. 42, 17,907 പേര്‍ക്കാണ് ജൂലൈ മുതലുള്ള പെന്‍ഷന്‍ നല്‍കുക. ഇതില്‍ 8,73, 504 പേര്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. 1733 കോടി രൂപയാണ് ഇതിന് വേണ്ടത്. 

പച്ചക്കറിയും നിത്യോപോയോഗ സാധനങ്ങളും വിലകുറച്ച നല്‍കുന്നതിനായി സംസ്ഥാനത്ത് 6500ല്‍പരം സഹകരണച്ചന്ത സജ്ജമാക്കും. സഹകരണവകുപ്പിന്റെ കീഴില്‍ മാത്രം 3500 ചന്തയും സപ്ലൈക്കോ 1500ല്‍ പരം ചന്തയും തുറക്കും. മാവേലി സ്റ്റോറുകള്‍ക്കും സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും അനുബന്ധമായി പ്രത്യേക ചന്തയുമുണ്ടാകും. മാവേലി സ്റ്റോറില്ലാത്ത പഞ്ചായത്തില്‍ ഇത്തവണയും പ്രത്യേക ചന്തയുണ്ടാകും. ജില്ലാ ആസ്ഥാനത്തും താലുക്ക് കേന്ദ്രങ്ങളിലും ഡിപ്പോ കേന്ദ്രങ്ങളിലും വിപുലമായ ഓണചന്തയും ഒരുക്കും.

കൃഷിവകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍ കഴിഞ്ഞ ഓണത്തിനെക്കാള്‍ കൂടുതല്‍ ചന്തകള്‍ തുറക്കും. ഒപ്പം  കുടംബശ്രീ, സഹകരണസ്ഥാപനങ്ങള്‍, വിവിധ വിപണസ്ഥാപനങ്ങള്‍, കര്‍ഷകരുടെ ഉത്പാദക കൂട്ടായ്മകള്‍ എന്നിവ വഴിയും ചന്ത തുടങ്ങും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com