കേന്ദ്രമന്ത്രിമാർ ആദ്യം ഭിന്നത പരിഹരിക്കൂ, എന്നിട്ട് മതി മറുപടി പറയൽ: വി എസ് 

കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ട് കേന്ദ്രറെയിൽവേ മന്ത്രിയും സഹമന്ത്രിയും തമ്മിലുളള അഭിപ്രായവ്യത്യാസം പരിഹരിച്ചുവേണം പാർലമെന്റിൽ മറുപടി നൽകാനെന്ന് അച്യുതാനന്ദൻ
കേന്ദ്രമന്ത്രിമാർ ആദ്യം ഭിന്നത പരിഹരിക്കൂ, എന്നിട്ട് മതി മറുപടി പറയൽ: വി എസ് 

തി​രു​വ​ന​ന്ത​പു​രം: ക​ഞ്ചി​ക്കോ​ട്​ കോ​ച്ച്​ ഫാ​ക്​​ട​റി​യു​ടെ ഭാവി സം​ബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ പ്രതികരണവുമായി ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ. കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ട് കേന്ദ്രറെയിൽവേ മന്ത്രിയും സഹമന്ത്രിയും തമ്മിലുളള അഭിപ്രായവ്യത്യാസം പരിഹരിച്ചുവേണം പാർലമെന്റിൽ മറുപടി നൽകാനെന്ന് അച്യുതാനന്ദൻ പറഞ്ഞു.

ഫാ​ക്​​ട​റി ഉപേക്ഷിക്കില്ലെന്നാണ്  റെ​യി​ല്‍വേ മ​ന്ത്രി പീയുഷ് ​ഗോയൽ തനിക്ക് ന​ല്‍കി​യ മ​റു​പ​ടി​യി​ല്‍ വ്യ​ക്ത​മാ​ക്കി​യ​ത്. എ​ന്നാ​ല്‍, പാർലമെന്റിൽ അദ്ദേഹത്തിന്റെ സഹമന്ത്രി ഇതിന് കടകവിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്. ഇനിയൊരു കോച്ചുഫാക്ടറിയുടെ ആവശ്യമില്ലെന്ന മട്ടിലാണ് സഹമന്ത്രി പാർലമെന്റിൽ ‌ മറുപടി നൽകിയത്. കോ​ച്ച് ഫാ​ക്​​ട​റി​ സംബന്ധിച്ച പ്രതികരണം മ​ന്ത്രി​യു​ടെ​യും സ​ഹ​മ​ന്ത്രി​യു​ടെ​യും വ്യ​ക്തി​പ​ര​മാ​യ തോ​ന്ന​ലു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​വ​രു​തെന്നും വി എസ് ഓർമ്മിപ്പിച്ചു. 

കേ​ര​ള​ത്തി​ല്‍ കോ​ച്ച് ഫാ​ക്​​ട​റി സ്ഥാ​പി​ക്കാ​നെ​ടു​ത്ത തീരുമാനത്തിന്റെ ചരിത്രപരവും പ്രായോ​ഗികവുമായ  സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ്യ​മു​ണ്ടെ​ന്ന് റെ​യി​ല്‍ മ​ന്ത്രി ത​ന്നോ​ട് വ്യ​ക്ത​മാ​ക്കി​യ​താ​ണ്. ആ ​ബോ​ധ്യ​ത്തി‍​ന്റെ പിൻബലമില്ലാതെയാണ് പാർലമെന്റിൽ മറുപടി നൽകുന്നതെന്ന് ഇതോടെ വ്യക്തമായെന്നും വി എസ് പ്രസ്താവിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com