പ്രധാനമന്ത്രിയുടെ നിലപാട് കേരളത്തിന്റെ പൊതുതാത്പര്യത്തിനെതിര്; അക്കമിട്ട് മോദിക്ക് പിണറായിയുടെ മറുപടി

കേന്ദ്രസഹായമില്ലാതെ കേരളത്തിന് മുന്നോട്ട് പോകാനാവില്ല. മോദി ഇന്നലെ  സ്വീകരിച്ച്  നിലപാട് കേരളത്തിന്റെ പൊതുതാത്പര്യത്തിനെതിരായ ന്ടപടിയാണ്
പ്രധാനമന്ത്രിയുടെ നിലപാട് കേരളത്തിന്റെ പൊതുതാത്പര്യത്തിനെതിര്; അക്കമിട്ട് മോദിക്ക് പിണറായിയുടെ മറുപടി


തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി പിണറായി വിജയന്‍. സര്‍വകക്ഷി സംഘത്തിനോട് മോദി കാണിച്ച നിലപാട് ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണ്. സര്‍വകക്ഷി സംഘത്തോടുള്ള നിലപാട് തൃപ്തികരമല്ലെന്നും പിണറായി പറഞ്ഞു. 

കേന്ദ്രസഹായമില്ലാതെ കേരളത്തിന് മുന്നോട്ട് പോകാനാവില്ല. മോദി ഇന്നലെ  സ്വീകരിച്ച്  നിലപാട് കേരളത്തിന്റെ പൊതുതാത്പര്യത്തിനെതിരായ ന്ടപടിയാണ്. കേരളം ഉന്നയിച്ച ന്യായമായ ആവശ്യങ്ങള്‍ പോലും അംഗീകരിക്കാന്‍ പ്രധാനമന്ത്രി തയ്യാറായില്ല. ഭക്ഷ്യവിഹിതം കൂട്ടണമെന്ന് കേരളത്തിന്റെ ആവശ്യം പോലും ്അംഗീകരിക്കാന്‍ മോദി തയ്യാറായില്ലെന്നും പിണറായി പറഞ്ഞു. 

സംസ്ഥാനത്തെ പ്രധാനപ്പെട്ട ജനകീയവികസനവിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വ്വകക്ഷി സംഘം ഇന്നലെയായിരുന്നു പധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. റേഷന്‍ വിഹിതം , പാലക്കാട് കോച്ച് ഫാക്ടറി, അങ്കമാലിശബരി റെയില്‍ പാത, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്, കാലവര്‍ഷക്കെടുതി, ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് വിഷയങ്ങളില്‍ ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. 
സംസ്ഥാനത്തിനുള്ള ഭക്ഷ്യധാന്യ വിഹിതം വര്‍ധിപ്പിക്കണം എന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നു 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com