യാത്രക്കാര്‍ വിലക്കിയിട്ടും ആയാള്‍ വിദ്യാര്‍ത്ഥിനികളെ ഉപദ്രവിച്ചു; നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിച്ചു; യുവാവ് റിമാന്റില്‍

കെഎസ്ആര്‍ടിസി ബസില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കു നേരെ അപമര്യാദ കാട്ടിയ സംഘത്തിലെ ഒരാളെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടി
യാത്രക്കാര്‍ വിലക്കിയിട്ടും ആയാള്‍ വിദ്യാര്‍ത്ഥിനികളെ ഉപദ്രവിച്ചു; നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിച്ചു; യുവാവ് റിമാന്റില്‍

പോത്തന്‍കോട്: കെഎസ്ആര്‍ടിസി ബസില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കു നേരെ അപമര്യാദ കാട്ടിയ സംഘത്തിലെ ഒരാളെ നാട്ടുകാരുടെ സഹായത്തോടെ പോത്തന്‍കോട് പൊലീസ് പിടികൂടി. ശ്രീകാര്യം കല്ലംപള്ളി കലാമന്ദിരത്തില്‍ താരാചന്ദിനെ (38)യാണ് അറസ്റ്റ് ചെയ്തത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ എട്ടോടെ മുരുക്കുംപുഴയില്‍ നിന്നും പോത്തന്‍കോടേക്കു വന്ന ബസിലായിരുന്നു സംഭവം. സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചതു വിലക്കിയെങ്കിലും ഇവര്‍ വകവച്ചില്ല.. വിദ്യാര്‍ഥിനികള്‍ അധ്യാപകരെ ഫോണിലൂടെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് അധ്യാപകരും നാട്ടുകാരും ചേര്‍ന്നു കരൂര്‍ ജംക്ഷനില്‍ ബസ് തടഞ്ഞിട്ടു.

താരാചന്ദിനെ പിടികൂടി ഇതിനിടെ സ്ഥലത്തെത്തിയ പൊലീസിനു കൈമാറുകയായിരുന്നു. സംഘത്തിലെ ഒരാള്‍ കൊയ്ത്തൂര്‍ക്കോണത്തു ബസ് സ്‌റ്റോപ്പില്‍ ഇറങ്ങിയതായും സ്‌കൂള്‍ സമയങ്ങളില്‍ രാവിലെയും വൈകിട്ടും ഇത്തരക്കാരുടെ ശല്യം പതിവാണെന്നും വിദ്യാര്‍ഥിനികള്‍ പറഞ്ഞു. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലും ബസുകളിലുമടക്കം പരിശോധന കര്‍ശനമാക്കുമെന്നു പൊലീസ് അറിയിച്ചു. പോക്‌സോ പ്രകാരം കേസെടുത്ത താരാചന്ദിനെ ആറ്റിങ്ങല്‍ കോടതി റിമാന്‍ഡ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com