മാവോയിസ്റ്റുകള്‍ ബന്ദികളാക്കിയ മൂന്ന് തൊഴിലാളികളും മോചിതരായി: തണ്ടര്‍ബോള്‍ട്ട് തിരച്ചില്‍ തുടരുന്നു

വയനാട് മേപ്പാടിയില്‍ മാവോയിസ്റ്റുകള്‍ ബന്ദികളാക്കിയ മൂന്ന് തൊഴിലാളികളും രക്ഷപ്പെട്ടു.
മാവോയിസ്റ്റുകള്‍ ബന്ദികളാക്കിയ മൂന്ന് തൊഴിലാളികളും മോചിതരായി: തണ്ടര്‍ബോള്‍ട്ട് തിരച്ചില്‍ തുടരുന്നു

കല്‍പറ്റ: വയനാട് മേപ്പാടിയില്‍ മാവോയിസ്റ്റുകള്‍ ബന്ദികളാക്കിയ മൂന്ന് തൊഴിലാളികളും രക്ഷപ്പെട്ടു. ഇതരസംസ്ഥാന തൊഴിലാളികളെയായിരുന്നു ബന്ദികളാക്കിയിരുന്നത്. ബംഗാള്‍ സ്വദേശി അലാവുദ്ദീനാണ് ഏറ്റവുമൊടുവില്‍ രക്ഷപ്പെട്ടത്.

ഇന്നലെയാണ് മേപ്പാടിക്കടുത്ത കള്ളാടിയിലെ എമറാള്‍ഡ് എസ്‌റ്റേറ്റിലെ ഇതര സംസ്ഥാന തൊഴിലാളികളെ സായുധരായ മാവോയിസ്റ്റ് സംഘം ബന്ദികളാക്കിയത്. ഒരു സ്ത്രീ ഉള്‍പ്പെട്ട നാല് അംഗ സംഘമാണ് എസ്‌റ്റേറ്റിലെത്തി തൊഴിലാളികളെ ബന്ദിയാക്കിയത്. ഒരു തൊഴിലാളി അപ്പോള്‍ തന്നെ ഓടി രക്ഷപ്പെട്ടിരുന്നു.

നിലമ്പൂര്‍ വനമേഖലയില്‍ നിന്നാണ് മാവോയിസ്റ്റ് സംഘം എത്തിയതെന്നാണ് വിവരം. സംഭവം അറിഞ്ഞയുടന്‍ തന്നെ ജില്ലാ പൊലീസ് ചീഫ് കറുപ്പ് സ്വാമി, ഡി.വൈ. എസ്.പി പ്രിന്‍സ് എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി. കളളാടിയും പരിസര പ്രദേശത്തും മാവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ നടത്തി വരികയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com