വയനാട്ടില്‍ എത്തിയത് മാവോയിസ്റ്റുകളല്ല; തിരച്ചില്‍ തുടരുന്നു

വയനാട് മേപ്പാടിയില്‍ തോട്ടം തൊഴിലാളികളെ ബന്ദികളാക്കിയവര്‍ മാവോയിസ്റ്റുകളാണെന്ന് സ്ഥിരീകരിക്കാന്‍ ആകില്ലെന്ന് പൊലീസ്
വയനാട്ടില്‍ എത്തിയത് മാവോയിസ്റ്റുകളല്ല; തിരച്ചില്‍ തുടരുന്നു

കല്‍പ്പറ്റ: വയനാട് മേപ്പാടിയില്‍ തോട്ടം തൊഴിലാളികളെ ബന്ദികളാക്കിയവര്‍ മാവോയിസ്റ്റുകളാണെന്ന് സ്ഥിരീകരിക്കാന്‍ ആകില്ലെന്ന് പൊലീസ്. ്അതേസമയം ബന്ദികളാക്കിയ നാലുപേര്‍ക്കുവേണ്ടിയുള്ള  തിരച്ചില്‍ തുടരുകയാണ്. കേരളാ തമിഴ്‌നാട് അതിര്‍ത്തികളില്‍ പ്രത്യേക നിരീക്ഷണവും ഉണ്ട്. 

ഇന്നു പുലര്‍ച്ച മുന്നുമണിയോടെ മുണ്ടകൈയില്‍ കണ്ട അപരിചിതരായ മുന്നുപേര്‍ മാവോയിസ്റ്റുകളാണോ എന്നായിരുന്നു നാട്ടുകാരുടെ സംശയം. ഇവര്‍ വീടിന്റെ ചായ്പ്പില്‍ ഭക്ഷണം പാചകം ചെയ്ത് കഴിച്ചിരുന്നു. എന്നാല്‍ പ്രാഥമിക പരിശോധനകള്‍ക്കുശേഷം എത്തിയത് മാവോയിസ്റ്റുകളാണെന്ന് സ്ഥിരികരിക്കാന്‍ പോലീസ് തയാറാകുന്നില്ല. എങ്കിലും അവരെ സഹായിക്കുന്ന ആരെങ്കിലുമാണോയെന്ന  സംശയം പോലിസിനുണ്ട്.  

അസ്വഭാവികമായി ആരെ കണ്ടാലും പോലീസില്‍ വിവരമറിയക്കണമെന്ന് പ്രദേശവാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കള്ളാടി 900 ഏക്കറിലും അടുത്ത വനത്തിലും ഇന്നും തണ്ടര്‍ബോള്‍ട്ട് പരിശോധന നടത്തി. ആരെയും കണ്ടെത്താനായില്ലെങ്കില്‍ ഇന്നുകോണ്ട് പരിശോധന അവസാനിപ്പിക്കാനാണ് പോലീസ് തീരുമാനം. കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ തമിഴ്‌നാട് ക്യൂ ബ്രാഞ്ച് പ്രത്യേക നിരീക്ഷണം നടത്തുന്നുണ്ട്. നിലമ്പൂര്‍ ആനക്കാംപൊയില്‍ പ്രദേശങ്ങളും പോലീസ് നിരീക്ഷണത്തിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com