സസ്‌പെന്‍ഷനിലായവരെ 24 മണിക്കൂറിനകം തിരിച്ചെടുത്ത് റെയില്‍വേ; ജോലി ചെയ്യാന്‍ ആളില്ലെന്ന് വിശദീകരണം

തൊഴിലാളി സംഘടനകളുമായി തിങ്കളാഴ്ച ചര്‍ച്ച പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇതിന് ശേഷം തുടര്‍നടപടികളിലേക്ക് കടക്കേണ്ട കാര്യമേയുള്ളുവെന്നുമാണ് റെയില്‍വേ
സസ്‌പെന്‍ഷനിലായവരെ 24 മണിക്കൂറിനകം തിരിച്ചെടുത്ത് റെയില്‍വേ; ജോലി ചെയ്യാന്‍ ആളില്ലെന്ന് വിശദീകരണം

കൊച്ചി: അച്ചടക്ക നടപടിക്ക് ശിക്ഷിച്ച ജീവനക്കാരെ  24 മണിക്കൂറുകള്‍ക്കുള്ളില്‍ റെയില്‍വേ തിരിച്ചെടുത്തതായി റിപ്പോര്‍ട്ടുകള്‍. മതിയായ ജീവനക്കാരില്ലാത്തതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് റെയില്‍വേയുടെ വിശദീകരണം. തൊഴിലാളി സംഘടനകളുമായി തിങ്കളാഴ്ച ചര്‍ച്ച പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇതിന് ശേഷം തുടര്‍നടപടികളിലേക്ക് കടക്കേണ്ട കാര്യമേയുള്ളുവെന്നുമാണ് റെയില്‍വേയുടെ തീരുമാനം.

 വിവിധ തസ്തികകളിലേക്കുള്ള നിയമനങ്ങള്‍ നടക്കാത്തതാണ് ജീവനക്കാരുടെ ക്ഷാമത്തിന് കാരണമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. ഇതേത്തുടര്‍ന്നാണ് സസ്‌പെന്‍ഷനിലായവരെ പോലും പിറ്റേദിവസം ജോലിക്ക് വിളിക്കേണ്ട അവസ്ഥയുണ്ടാകുന്നത്. തിരുവനന്തപുരം-പാലക്കാട് മേഖലകളില്‍ കുറച്ച് മാസങ്ങളായി സ്വീകരിക്കുന്ന അച്ചടക്ക നടപടികള്‍ക്കെല്ലാം 24 മണിക്കൂര്‍ ആയുസ്സ് മാത്രമേയുള്ളുവെന്നാണ് റെയില്‍വേ തന്നെ നല്‍കുന്ന അനൗദ്യോഗിക വിവരം. 

നൈറ്റ് പട്രോളിങിനെ ചൊല്ലിയുണ്ടായ തര്‍ക്കം കാരണം ബുധനാഴ്ച കോഴിക്കോട് -തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് മണിക്കൂറുകളോളം വൈകിയിരുന്നു. ചേര്‍ത്തലയ്ക്കും മാരാരിക്കുളത്തിനുമിടയിലാണ് മണിക്കൂറുകളോളം ട്രെയിന്‍ പിടിച്ചിട്ടത്. സ്ഥിരം ജീവനക്കാരെ പിന്‍വലിച്ച് നൈറ്റ് പട്രോളിങിന് കരാറുകാരെ നിയമിച്ചതോടെയാണ് തര്‍ക്കം രൂക്ഷമായത്.14 കരാര്‍ ജീവനക്കാരെയാണ്  സസ്‌പെന്‍ഡ് ചെയ്തിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com