ഋഷിരാജ് സിങിനെ 'വാറ്റാൻ' പഠിപ്പിച്ച് ഓൺലൈൻ കച്ചവടക്കാർ

ഓ​ണ്‍ലൈ​ന്‍ വ്യാ​പാ​ര സെ​റ്റു​ക​ളി​ലൂ​ടെ ചാ​രാ​യം വാ​റ്റാ​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ൽ​പ​ന ത​കൃ​തി​യെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ്​ എ​ക്​​സൈ​സ്​ ക​മീ​ഷ​ണ​ർ സൈ​റ്റ്​ പ​രി​ശോ​ധി​ച്ച​ത്
ഋഷിരാജ് സിങിനെ 'വാറ്റാൻ' പഠിപ്പിച്ച് ഓൺലൈൻ കച്ചവടക്കാർ

തിരുവനന്തപുരം: എക്സൈസ് കമ്മീഷണർ ഋഷിരാജ് സിങിനെ വാറ്റാൻ പഠിപ്പിച്ച് ഓൺലൈൻ കച്ചവടക്കാർ! ഓ​ണ്‍ലൈ​ന്‍ വ്യാ​പാ​ര സെ​റ്റു​ക​ളി​ലൂ​ടെ ചാ​രാ​യം വാ​റ്റാ​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ൽ​പ​ന ത​കൃ​തി​യെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ്​ എ​ക്​​സൈ​സ്​ ക​മീ​ഷ​ണ​ർ സൈ​റ്റ്​ പ​രി​ശോ​ധി​ച്ച​ത്. ഇ​തു സം​ബ​ന്ധി​ച്ചു നി​ര​വ​ധി പ​രാ​തി​ക​ള്‍ എ​ക്‌​സൈ​സ് ആ​സ്ഥാ​ന​ത്തും ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന്​ ചി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ അ​ദ്ദേ​ഹം നേ​രി​ട്ട്​ ഓ​ഡ​ർ ന​ൽ​കു​ക​യും കൊ​റി​യ​റി​ലൂ​ടെ കൃ​ത്യ​മാ​യി ഉ​പ​ക​ര​ണം ല​ഭി​ക്കു​ക​യും ചെ​യ്​​തു. ഉ​പ​ക​ര​ങ്ങ​ൾ ക​ണ്ട​പ്പോ​ൾ ഞെ​ട്ടി​പ്പോ​യ​താ​യി സി​ങ്ങ്​ പ​റ​യു​ന്നു. 


രാ​ജ്യാ​ന്ത​ര ഓ​ണ്‍ലൈ​ന്‍ സൈ​റ്റാ​യ ഡാ​ര്‍ക് നെ​റ്റ്.​കോം അ​ട​ക്ക​മു​ള്ള പ്ര​മു​ഖ ഓ​ൺ​ലൈ​ൻ സൈ​റ്റു​കൾ വ​ഴി​യാ​ണ് വ്യാ​പാ​രം കൊ​ഴു​ക്കു​ന്ന​ത്. ഓ​രോ ഉ​പ​ക​ര​ണ​ത്തി​​ന്റെയും ഉ​പ​യോ​ഗ രീ​തി​യും വി​ല​യും കൃ​ത്യ​മാ​യി വി​വ​രി​ക്കു​ന്നു​ണ്ട്. വ്യാ​പാ​ര സൈ​റ്റു​ക​ളി​ല്‍ ലി​ക്വ​ര്‍ മാ​നു​ഫാ​ക്ച്ച​റി​ങ് യൂണി​റ്റ് എ​ന്നു ടൈ​പ്പു ചെ​യ്താ​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ല​ഭ്യ​മാ​കും. സൈ​റ്റു​ക​ളു​ടെ സം​സ്ഥാ​ന​ത്തെ ചു​മ​ത​ല​ക്കാ​രെ വി​ളി​ച്ചു​വ​രു​ത്തി താ​ക്കീ​ത് ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തോ​ടെ സൈ​റ്റു​ക​ളി​ൽ​നി​ന്ന് ഇ​വ​യു​ടെ പ​ര​സ്യം അ​പ്ര​ത്യ​ക്ഷ​മാ​യി. ഇ​തു​സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി. 

സൈ​റ്റു​ക​ളി​ൽ​നി​ന്ന് ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങി​യ​വ​രു​ടെ വി​വ​ര​ങ്ങ​ൾ പൊ​ലീ​സ് സൈ​ബ​ര്‍ വി​ഭാ​ഗ​ത്തിന്റെ സ​ഹാ​യ​ത്തോ​ടെ എ​ക്‌​സൈ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ല​ഹ​രി മ​രു​ന്നു​ക​ളും ഇ​ത്ത​ര​ത്തി​ൽ ഓ​ൺ​ലൈ​ൻ വ​ഴി വി​ൽ​ക്കു​ന്ന​താ​യും പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, സൈ​റ്റു​ക​ളി​ൽ​നി​ന്ന് ഓ​ർ​ഡ​ർ ചെ​യ്ത് വാ​ങ്ങി​യ ഗു​ളി​ക​ക​ൾ പ​രി​ശോ​ധ​ന​ക്ക​യ​ച്ച​തി​ൽ ല​ഹ​രി​യു​ടെ അം​ശം ക​ണ്ടെ​ത്തി​യി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ്യാ​പാ​ര സൈ​റ്റു​ക​ള്‍ വ​ഴി​യു​ള്ള ഇ​ത്ത​രം സാ​ധ​ന​ങ്ങ​ളു​ടെ വി​ല്‍പ​ന ത​ട​യാ​ന്‍ കേ​ന്ദ്ര​ത്തെ സ​മീ​പി​ക്കാ​നും ആ​ലോ​ചി​ക്കു​ന്നു​ണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com