'ഒരൊറ്റ കത്തി,യതിന്‍ പിടി പലതാണവയ്‌ക്കൊരൊറ്റ നിറം';  വര്‍ഗീയവാദികള്‍ക്കെതിരെ കവിതയുമായി റഫീഖ് അഹമ്മദ്

ഹിന്ദുത്വ ഭീകരവാദികളുടെ ഭീഷണിയുടെ പശ്ചാതലത്തില്‍ എസ്.ഹരീഷിന്റെ നോവല്‍ 'മീശ' പിന്‍വലിച്ച സാഹചര്യത്തില്‍ പ്രതിഷേധ കവിതയുമായി റഫീഖ് അഹമ്മദ്
'ഒരൊറ്റ കത്തി,യതിന്‍ പിടി പലതാണവയ്‌ക്കൊരൊറ്റ നിറം';  വര്‍ഗീയവാദികള്‍ക്കെതിരെ കവിതയുമായി റഫീഖ് അഹമ്മദ്


ഹിന്ദുത്വ ഭീകരവാദികളുടെ ഭീഷണിയുടെ പശ്ചാതലത്തില്‍ എസ്.ഹരീഷിന്റെ നോവല്‍ 'മീശ' പിന്‍വലിച്ച സാഹചര്യത്തില്‍ പ്രതിഷേധ കവിതയുമായി റഫീഖ് അഹമ്മദ്. ക്ഷൗരം എന്ന് പേരിട്ടിരിക്കുന്ന കവിതയില്‍ മതമൗലികവാദികള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് കവി നടത്തിയിരിക്കുന്നത്. 

റഫീഖിന്റെ കവിത വായിക്കാം: 

ക്ഷൗരം

ടിച്ചു മാറ്റാന്‍ വരുന്നതുണ്ടേ കത്തിയുമായി ചിലര്‍.
മനുഷ്യരക്തക്കറയാണതിനുടെ തിളങ്ങുമലകിന്മേല്‍.
അതില്‍ പുരണ്ടിട്ടുണ്ടഭിമന്യുവിന്‍
തുടുത്ത യുവരക്തം.
അതിലുണ്ടല്ലോ ഗൗരീലങ്കേഷ്
തന്നുടെ ഹൃദ്രക്തം
അതിലുണ്ടറിയുക ചേകന്നൂരിന്‍
പ്രബുദ്ധമാം രക്തം.
ഒരൊറ്റ കത്തി,യതിന്‍ പിടി പലതാണവയ്‌ക്കൊരൊറ്റ നിറം
മതാന്ധ ജാതി ്ഭ്രാന്തുകള്‍ ചേര്‍ന്നൊരു 
കറുത്ത രൗദ്ര നിറം.
അതു കൊണ്ടവര്‍ക്കു വടിച്ചു മാറ്റണമീ നാടിന്‍ സൗഖ്യം.
മനുഷ്യര്‍തമ്മില്‍തമ്മിലെഴുന്നൊരു 
വിശുദ്ധ സൗഹാര്‍ദ്ദം.
അനാദികാലം തൊട്ടു മനീഷിക 
ളണിഞ്ഞ സ്വാതന്ത്ര്യം

വടിച്ചു മാറ്റാനോടി വരുന്നു
കത്തിയുമായി ചിലര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com