കലാലയ രാഷ്ട്രീയം വേണ്ട, വിദ്യാര്‍ത്ഥികള്‍ പഠിച്ചാല്‍ മതിയെന്ന് ഗവര്‍ണര്‍ പി സദാശിവം

ക്യാംപസില്‍ ഒരു സംഘടനയെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുത്. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ ശ്രദ്ധിക്കണം. പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം മതി രാഷ്ട്രീയ പ്രവര്‍ത്തനമെന്നും സദാശിവം
കലാലയ രാഷ്ട്രീയം വേണ്ട, വിദ്യാര്‍ത്ഥികള്‍ പഠിച്ചാല്‍ മതിയെന്ന് ഗവര്‍ണര്‍ പി സദാശിവം

കൊച്ചി: കലാലയ രാഷ്ട്രീയത്തോട് യോജിപ്പില്ലെന്ന് ഗവര്‍ണര്‍ പി സദാശിവം. എറണാകുളം മഹാരാജാസ് കൊളേജിലെ അഭിമന്യുവിന്റെ കൊലപാതകം അപലപനീയമെന്നും സദാശിവം പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട്  സംസാരിക്കുകായിരുന്നു അദ്ദേഹം. ക്യാംപസില്‍ ഒരു സംഘടനയെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുത്. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ ശ്രദ്ധിക്കണം. പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം മതി രാഷ്ട്രീയ പ്രവര്‍ത്തനമെന്നും സദാശിവം മാധ്യമങ്ങളോട് പറഞ്ഞു

ആഴ്ചകള്‍ക്ക് മുന്‍പ് എറണാകുളം മഹാരാജാസ് കൊളേജില്‍ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ വെട്ടേറ്റാണ് എസ്എഫ്‌ഐ നേതാവായ അഭിമന്യു കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് കലാലയ രാഷ്ട്രീയം സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായിരുന്നു. അനകൂലിച്ചും വിയോജിച്ചു നിരവധി പേരാണ് രംഗെത്തിയത്. എന്നാല്‍ കലാലരാഷ്ട്രീയം തുടരണമെന്നാണ് നിലപാടാണ് സര്‍ക്കാരിനുള്ളത്. അതിനിടെയാണ് ഗവര്‍ണറുടെ പ്രതികരണം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com