തനിച്ചായ വീട്ടമ്മയ്ക്ക് കാവലായി കെഎസ്ആര്‍ടിസി; കട്ട സപ്പോര്‍ട്ടുമായി യാത്രക്കാരും

ഇരിങ്ങാലക്കുട സ്വദേശിയായ വീട്ടമ്മയ്ക്കാണ് ഇത്തവണ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഭര്‍ത്താവ് എത്തുന്നത് വരെ കൂട്ടിരുന്നത്
തനിച്ചായ വീട്ടമ്മയ്ക്ക് കാവലായി കെഎസ്ആര്‍ടിസി; കട്ട സപ്പോര്‍ട്ടുമായി യാത്രക്കാരും

ഇരിങ്ങാലക്കുട: അര്‍ധ രാത്രിയിലും പുലര്‍ച്ചെയുമെല്ലാം വിജനമായ സ്റ്റോപ്പില്‍ ഉറ്റവര്‍ കൂട്ടിക്കൊണ്ടുപോകുന്നതിനായി എത്തുന്നത് വരെ ഒറ്റയ്ക്ക് സ്ത്രീകള്‍ കാത്തിരിക്കേണ്ടി വരുന്നതിന്റെ അപകടം കുറച്ചൊന്നുമില്ല. അങ്ങിനെയുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിന് വീണ്ടും കരുതലുമായി കെഎസ്ആര്‍ടിസി ജീവനക്കാര്‍ പ്രവര്‍ത്തിച്ചു എന്ന വാര്‍ത്തയാണ് വീണ്ടും വരുന്നത്. 

ഇരിങ്ങാലക്കുട സ്വദേശിയായ വീട്ടമ്മയ്ക്കാണ് ഇത്തവണ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഭര്‍ത്താവ് എത്തുന്നത് വരെ കൂട്ടിരുന്നത്. തിരുവനന്തപുരത്ത് നിന്നും മൈസൂരിലേക്ക് പോകുന്ന ബസിലായിരുന്നു കുടുംബശ്രീ ജില്ലാ മിഷനിലെ പ്രോഗ്രാം മാനേജര്‍ കൂടിയായ റെജി തോമസ് ഇരിങ്ങാലക്കുടയിലേക്ക് എത്തിയത്. 

ഞായറാഴ്ച പുലര്‍ച്ചെ ഒന്നേമുക്കാലോടെ ബസ് ചാലക്കുടി പനമ്പള്ളി കോളെജ് സ്‌റ്റോപ്പിലെത്തി. ആ സമയം റെജിയെ കൊണ്ടുപോകാന്‍ ഭര്‍ത്താവ് സ്‌റ്റോപ്പില്‍ എത്തിയിട്ടില്ലായിരുന്നു. വിജയനമായ ബസ് സ്റ്റോപ്പില്‍ ഇവരെ തനിച്ച് നിര്‍ത്തി പോകുന്നത് ഉചിതമാകില്ലെന്ന് തിരിച്ചറിഞ്ഞ ബസ് ഡ്രൈവറും കണ്ടക്ടറും ഇവരുടെ ഭര്‍ത്താവ് എത്തുന്നത് വരെ ബസ് നിര്‍ത്തിയിട്ട് കാത്തിരുന്നു. 

കാര്യം അറിഞ്ഞ ബസിലുണ്ടായിരുന്ന യാത്രക്കാരും ബസ് ജീവനക്കാര്‍ക്ക് കട്ട സപ്പോര്‍ട്ടുമായെത്തി. റെജിയുടെ ഭര്‍ത്താവ് എത്തിയപ്പോഴേക്കും പത്ത് മിനിറ്റ് കഴിഞ്ഞു. സ്റ്റോപ്പ് ഇല്ലാതിരുന്നിട്ടും റെജിയെ അവര്‍ പറഞ്ഞ സ്റ്റോപ്പില്‍ ഇറക്കുകയും സുരക്ഷ ഉറപ്പു വരുത്തുകയും ചെയ്യുകയായിരുന്നു ബസ് ജീവനക്കാരായ പ്രകാശും, ഹനീഷും. ഇവരുടെ പേരുകള്‍ മാത്രമേ ഈ വീട്ടമ്മയ്ക്ക് അറിയുകയുള്ളു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com