നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രത്യേക കോടതി വേണമെന്ന് സര്‍ക്കാര്‍; വനിതാ ജഡ്ജിയെയും അനുവദിക്കണം

പ്രത്യേക സാഹചര്യത്തില്‍ ഉടലെടുത്ത ഈ കേസ് വേഗം തീര്‍പ്പാക്കാന്‍ പ്രത്യേക കോടതി അനുവദിക്കുന്നത് ഗുണം ചെയ്യും.മാധ്യമങ്ങളടക്കം വലിയ പ്രാധാന്യം നല്‍കിയാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രത്യേക കോടതി വേണമെന്ന് സര്‍ക്കാര്‍; വനിതാ ജഡ്ജിയെയും അനുവദിക്കണം

കൊച്ചി:  നടി ആക്രമിക്കപ്പെട്ട കേസില്‍ വിചരണയ്ക്ക് പ്രത്യേക കോടതി അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വനിതാ ജഡ്ജിയുള്‍പ്പെടുന്ന ബഞ്ച് വിചാരണയ്ക്കായി വേണമെന്ന നടിയുടെ ആവശ്യം ന്യായമാണെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചിട്ടുണ്ട്. പ്രത്യേക കോടതി അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ച്  ഹൈക്കോടതിയില്‍ നടി നല്‍കിയ ഹര്‍ജിയിലാണ് പിന്തുണ അറിയിച്ച് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

പ്രത്യേക സാഹചര്യത്തില്‍ ഉടലെടുത്ത ഈ കേസ് വേഗം തീര്‍പ്പാക്കാന്‍ പ്രത്യേക കോടതി അനുവദിക്കുന്നത് ഗുണം ചെയ്യും.മാധ്യമങ്ങളടക്കം വലിയ പ്രാധാന്യം നല്‍കിയാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ വനിതാ ജഡ്ജി അടങ്ങുന്ന പ്രത്യേക കോടതി ഇതിനായി അനുവദിക്കണമെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. നടിക്ക് നീതി ഉറപ്പാക്കുന്നതിനായി കേസ് വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് ഹൈക്കോടതി രജിസ്ട്രാറും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പ്രത്യേക കോടതി വിചാരണയ്ക്കായി വേണമെന്നും വനിതാ ജഡ്ജിയെ അനുവദിക്കണമെന്നുമുള്ള നടിയുടെ ആവശ്യം സെഷന്‍സ് കോടതി നേരത്തേ തള്ളിയിരുന്നു. കേസിലെ കക്ഷികള്‍ക്ക് ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ആവശ്യം നിരാകരിച്ചത്. എന്നാല്‍ നടിക്ക് അനുകൂലമായുള്ള സര്‍ക്കാരിന്റെ സത്യവാങ്മൂലം ഹൈക്കോടതി പരിഗണിച്ചേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com