ലോറി സമരത്തിനിടെ തൊഴിലാളിയെ കല്ലെറിഞ്ഞ് കൊന്നു

ലോറിസമരക്കാരുടെ സമരത്തിനിടെയുണ്ടായ കല്ലേറില്‍ തൊഴിലാളി മരിച്ചു
ലോറി സമരത്തിനിടെ തൊഴിലാളിയെ കല്ലെറിഞ്ഞ് കൊന്നു

പാലക്കാട്: ലോറിസമരക്കാരുടെ സമരത്തിനിടെയുണ്ടായ കല്ലേറില്‍ തൊഴിലാളി മരിച്ചു. വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. മേട്ടുപ്പാളയം സ്വദേശി മുബാറക് ബാഷയാണ് മരിച്ചത്. ലോറി ക്ലീനര്‍ ആണ് മുബാറക്. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കോയമ്പത്തൂരില്‍ നിന്ന് കൊച്ചിയിലേക്ക് വരുകയായിരുന്ന ലോറിക്ക് നേരെയാണ് കല്ലേറ് നടന്നത്. സമരാനുകൂലികളാണ് കല്ലെറിഞ്ഞത് എന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com