ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്; സിബിഐ കോടതി ഇന്ന് വിധി പറയും

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ സിബിഐ കോടതി ഇന്ന് വിധി പറയും
ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്; സിബിഐ കോടതി ഇന്ന് വിധി പറയും

തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ സിബിഐ കോടതി ഇന്ന് വിധി പറയും. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്‌റ്റേഷനില്‍ ഉദയകുമാറിനെ ഉരുട്ടി കൊലപ്പെടുത്തിയ കേസില്‍ ആറുപൊലീസുകാരാണ് പ്രതികള്‍.

2005 സെപ്റ്റംബര്‍ 27നാണ് കേസിനാസ്പദമായ സംഭവം. മോഷ്ടാവെന്ന പേരില്‍ പിടികൂടിയ ഉദയകുമാറിനെ ലോക്കപ്പ് മര്‍ദനത്തിന് ഇരയാക്കി കൊന്നതായാണു കേസ്.

കസ്റ്റഡിയിലായ ഉദയകുമാര്‍ മരിച്ചതു തുടയിലെ രക്തധമനി പൊട്ടിയാണെന്നാണു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മോഷണക്കുറ്റം സമ്മതിപ്പിക്കാനുള്ള ശ്രമത്തിനിടെയാണു മരണം സംഭവിച്ചതെന്ന നിഗമനത്തിലാണ്, കേസ് അന്വേഷിച്ച സിബിഐ എത്തിയത്.

ഫോര്‍ട്ട് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍മാരായിരുന്ന തിരുവനന്തപുരം മലയിന്‍കീഴ് കമലാലയത്തില്‍ കെ. ജിതകുമാര്‍ (44), നെയ്യാറ്റിന്‍കര കോണ്‍വന്റ് റോഡില്‍ എസ്വി ബില്‍ഡിങ്ങില്‍ എസ്.വി. ശ്രീകുമാര്‍ (35), കിളിമാനൂര്‍ തൊടുവിഴയില്‍ കെ. സോമന്‍ (48) എന്നിവര്‍ക്കെതിരെ സിബിഐ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.

ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ സമര്‍പ്പിച്ച ഹര്‍ജിയിലാണു കേസ് സിബിഐയെ ഏല്‍പ്പിച്ച് ഹൈക്കോടതി ഉത്തരവിട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com