ശബരിമല സ്ത്രീ പ്രവേശം: തീരുമാനമെടുക്കാനുള്ള അവകാശം ദേവസ്വം ബോർഡിനുണ്ട്: കടകംപള്ളി സുരേന്ദ്രൻ

ദേവസ്വം ബോര്‍ഡിന് സ്വയം തീരുമാനമെടുക്കാനുള്ള അവകാശമുണ്ട്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്
ശബരിമല സ്ത്രീ പ്രവേശം: തീരുമാനമെടുക്കാനുള്ള അവകാശം ദേവസ്വം ബോർഡിനുണ്ട്: കടകംപള്ളി സുരേന്ദ്രൻ


തിരുവനന്തപുരം: ശബരിമല  സ്ത്രീ പ്രവേശനവിഷയത്തില്‍ നിലപാട് വ്യക്തമാക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ദേവസ്വം ബോര്‍ഡിന് സ്വയം തീരുമാനമെടുക്കാനുള്ള അവകാശമുണ്ട്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. സുപ്രീം കോടതി വിധി വന്നശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും മന്ത്രി പറഞ്ഞു. 

അതേസമയം ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്ന വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാടിനു സ്ഥിരതയില്ലെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു. അഞ്ചുദിവസം പ്രവേശിപ്പിക്കാമെന്നാണ് ബോര്‍ഡ് ഹൈക്കോടതിയില്‍ പറഞ്ഞത്. എന്തടിസ്ഥാനത്തിലായിരുന്നു ഈ നിലപാടെന്ന് കോടതി ചോദിച്ചു. പ്രത്യേക പ്രായത്തിലുള്ള സ്ത്രീകളെ മാത്രം വിലക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം, ശബരിമലയിലെ സ്ത്രീപ്രവേശനത്തെ ദേവസ്വം ബോര്‍ഡ് വീണ്ടും എതിര്‍ത്തു. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്ന് അവര്‍ കോടതിയെ അറിയിച്ചു. 10 മുതൽ 50 വയസ് വരെയുള്ള സ്ത്രീകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലാണ്. ഈ നിയന്ത്രണം തുടരണം. ഒാരോ സമുദായത്തിനും വ്യത്യസ്ത ആചാരങ്ങളാണെന്നും അഭിഷേക് സിങ്വി വ്യക്തമാക്കി. 

ശാരീരിക സവിശേഷതയാണ് നിയന്ത്രണത്തിന്‍റെ അടിസ്ഥാനമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. ശബരിമലയിലെ നിലവിലെ ആചാരങ്ങളെ ആധുനിക മൂല്യങ്ങൾവെച്ച് അളക്കരുത്. ക്ഷേത്രാചാരങ്ങളിൽ തീരുമാനം എടുക്കേണ്ടത് തന്ത്രിയാണെന്നും സിങ്വി ചൂണ്ടിക്കാട്ടി. 

41 ദിവസത്തെ വ്രതം മനസും ശരീരവും ശുദ്ധീകരിക്കാനാണ്. സ്ത്രീകൾക്ക് ഈ വ്രതം പാലിക്കാൻ സാധിക്കില്ല. അതു കൊണ്ടാണ് പ്രവേശന നിയന്ത്രണം ഏർപ്പെടുത്തിയത്. ശാരീരികമായി പ്രത്യേകതകളുള്ള എല്ലാവർക്കും നിയന്ത്രണം ബാധകമാണ്. സ്ത്രീ എന്നത് മാത്രമല്ല നിയന്ത്രണത്തിന് അടിസ്ഥാനം. മുസ് ലിം പള്ളികളിൽ അടക്കം വിവിധ ആരാധനാലയങ്ങളിൽ സ്ത്രീകൾക്ക് പ്രവേശന വിലക്കുണ്ടെന്നുമായിരുന്നു ദേവസ്വം ബോർഡിന്റെ വാദം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com