സമരത്തിനിടെ കൊല്ലപ്പെട്ട ലോറി ക്ലീനറുടേത് ദുരഭിമാനക്കൊല?; ദുരൂഹത,ഡ്രൈവര്‍ കസ്റ്റഡിയില്‍

ലോറിസമരത്തിനിടെ ലോറി ക്ലീനര്‍ കല്ലേറില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹത. കൂടെയുണ്ടായിരുന്ന ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു
സമരത്തിനിടെ കൊല്ലപ്പെട്ട ലോറി ക്ലീനറുടേത് ദുരഭിമാനക്കൊല?; ദുരൂഹത,ഡ്രൈവര്‍ കസ്റ്റഡിയില്‍

വാളയാര്‍: ലോറിസമരത്തിനിടെ ലോറി ക്ലീനര്‍ കല്ലേറില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹത. കൂടെയുണ്ടായിരുന്ന ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോയമ്പത്തൂരില്‍ നിന്ന് കേരളത്തിലേക്ക് പച്ചക്കറിയുമായി വന്ന ലോറിയിലെ ക്ലീനര്‍ വിജയ്(മുബാറക് ബാഷ)യാണ് തിങ്കളാഴ്ച കൊല്ലപ്പെട്ടത്. വിജയ് നാട്ടിലുള്ള പെണ്‍കുട്ടിയുമായുള്ള പ്രണയത്തെത്തുടര്‍ന്ന് വിവാഹിതനാവാന്‍ മതം മാറിയിരുന്നുവെന്ന ബന്ധുക്കളുടെ വെളിപ്പെടുത്തലാണ് പൊലീസിനെ സംശയിപ്പിക്കുന്നത്. ദുരഭിമാനക്കൊലയാണോ നടന്നതെന്നും പൊലീസ് അന്വേഷിക്കും. 

കഞ്ചിക്കോട് ഐടിഐയ്ക്ക് സമീപത്തുവച്ച് കാറിലും ബൈക്കിലുമെത്തിയ പതിനഞ്ചംഗ സംഘം ലോറി തടഞ്ഞു ആക്രമിച്ചുവെന്നാണ് ഡ്രൈവറുടെ ആദ്യ മൊഴി. എന്നാല്‍ പിന്നീട് കോയമ്പത്തൂരിലാണ് സംഭവം നടന്നതെന്ന് ഇയാള്‍ മൊഴിമാറ്റി. കോയമ്പത്തൂരിനും വാളയാറിനുമിടയില്‍ എട്ടിമടയിലാണ് വിജയ് അക്രമിക്കപ്പെട്ടിട്ടുണ്ടാവുക എന്നാണ് പൊലീസ് നിഗമനം. 

വാളയാര്‍ ആര്‍ടിഒ ചെക്ക്‌പോസ്റ്റിലെ സിസി ടിവി പരിശോധിച്ചതില്‍ നിന്ന്, ഗുരുതരമായി പരിക്കേറ്റ് ലോറിയില്‍ കണ്ട വിജയിയെ ആര്‍ടിഒ ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്ന് കണ്ടെത്തി. 

വാരിയെല്ലു തകര്‍ത്ത് ആഴത്തിലുണ്ടായ മുറിവാണ് മരണകാരണം എന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. പക്ഷേ പുറത്തുനിന്ന് കല്ലെറിഞ്ഞാല്‍ ഇത്ര ആഘാതമുണ്ടാകില്ല എന്നാണ് പൊലീസ് പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com