അലമാരയ്ക്കുള്ളില്‍ ആര്‍ത്തിയോടെ പലഹാരം നുണയുന്ന പൂച്ചക്കൂട്ടി; ഹോട്ടലിന് പൂട്ടുവീണു

അലമാരയ്ക്കുള്ളില്‍ ഇരുന്ന് ആസ്വദിച്ച് പലഹാരം കഴിക്കുന്ന പൂച്ചയെയായിരുന്നു രാവിലെ ഹോട്ടലില്‍ ചായ കുടിക്കാനെത്തിയ യുവാവ് കണ്ടത്
അലമാരയ്ക്കുള്ളില്‍ ആര്‍ത്തിയോടെ പലഹാരം നുണയുന്ന പൂച്ചക്കൂട്ടി; ഹോട്ടലിന് പൂട്ടുവീണു

ചാലക്കുടി: അലമാരയ്ക്കുള്ളില്‍ ഇരുന്ന് ആസ്വദിച്ച് പലഹാരം കഴിക്കുന്ന പൂച്ചയെയായിരുന്നു രാവിലെ ഹോട്ടലില്‍ ചായ കുടിക്കാനെത്തിയ യുവാവ് കണ്ടത്. കണ്ടപാടെ യുവാവ് അത് ഫോണില്‍ ഫോട്ടോ എടുത്ത് നേരെ ആരോഗ്യ വകുപ്പിന് വാട്‌സ് ആപ്പ് ചെയ്തു. 

ഫോട്ടോ കണ്ട പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മിന്നല്‍ വേഗത്തില്‍ നടപടി എടുത്തു. വെട്ടുകടവ് പാലത്തിനടുത്ത് ഹോട്ടലിനായിരുന്നു അങ്ങിനെ ഇന്നലെ പൂട്ടുവീണത്. 

ഹോട്ടലിലെത്തിയ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഹോട്ടല്‍ അടയ്ക്കാന്‍ ഹോട്ടന്‍ ഉമയ്ക്ക് നിര്‍ദേശം ഫോണിലൂടെ തന്നെ നല്‍കി. ഇതൊന്നും അറിയാതെ ഹോട്ടലിലെ ഭക്ഷണത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആ പൂച്ചക്കുട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com