എസ്എഫ്‌ഐ കലക്ടറേറ്റ് മാര്‍ച്ച്; കോട്ടയം നഗരത്തില്‍ ഗതാഗത നിയന്ത്രണം

എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച നടത്തുന്ന കലക്ടറേറ്റ് മാര്‍ച്ചിനെത്തുടര്‍ന്ന് കോട്ടയം നഗരത്തില്‍ രാവിലെ രാവിലെ 10.30 മുതല്‍ 12.30വരെ ഗതാഗത നിയന്ത്രണം
എസ്എഫ്‌ഐ കലക്ടറേറ്റ് മാര്‍ച്ച്; കോട്ടയം നഗരത്തില്‍ ഗതാഗത നിയന്ത്രണം

കോട്ടയം: അവകാശപത്രിക അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച നടത്തുന്ന കലക്ടറേറ്റ് മാര്‍ച്ചിനെത്തുടര്‍ന്ന് കോട്ടയം നഗരത്തില്‍ രാവിലെ രാവിലെ 10.30 മുതല്‍ 12.30വരെ ഗതാഗത നിയന്ത്രണം.

തിരുനക്കര പഴയ പൊലീസ് സ്‌റ്റേഷന്‍ മൈതാനത്തുനിന്നു പ്രകടനം ആരംഭിച്ച് കലക്ടറേറ്റിനു സമീപമുള്ള പിജെ ടിമ്പേഴ്‌സ് ഭാഗത്ത് എത്തുന്നതുവരെ കഞ്ഞിക്കുഴിയില്‍നിന്നു വരുന്ന വാഹനങ്ങള്‍ കലക്ടറേറ്റിനു മുന്നില്‍കൂടി ട്രാഫിക് ഐലന്‍ഡ് ചുറ്റി ലോഗോസ് ജംക്ഷന്‍, ടിഎംഎസ് ജംക്ഷന്‍വഴി നാഗമ്പടം സ്റ്റാന്‍ഡിലേക്കു പോകണം.

ടൗണില്‍നിന്നു വരുന്ന വാഹനങ്ങള്‍ ശാസ്ത്രിറോഡ് വഴി പരേഡ് ഗ്രൗണ്ട് ചുറ്റി പൊലീസ് ക്ലബ്, ഈസ്റ്റ് പൊലീസ് സ്‌റ്റേഷന്‍ വഴി കഞ്ഞിക്കുഴി ഭാഗത്തേക്കു പോകണം. മാര്‍ച്ച് കലക്ടറേറ്റില്‍ എത്തുമ്പോള്‍ ശാസ്ത്രിറോഡിലൂടെ വരുന്ന വാഹനങ്ങള്‍ റബര്‍ബോര്‍ഡിനു മുന്നില്‍ക്കൂടി കഞ്ഞിക്കുഴിക്കു പോകണം. കഞ്ഞിക്കുഴി ഭാഗത്തുനിന്നു ടൗണിലേക്കു വരുന്ന വാഹനങ്ങള്‍ ഈസ്റ്റ് പൊലീസ് സ്‌റ്റേഷന്‍ വഴി പൊലീസ് ക്ലബ് ചുറ്റി ടൗണിലേക്കു പോകണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com