പതിവില്ലാതെ ചെന്നൈ-ആലപ്പി എക്‌സ്പ്രസ് കൃത്യസമയത്ത്; കാരണം കേട്ട് യാത്രക്കാര്‍ ഞെട്ടി

ഒന്നും രണ്ടും മണിക്കൂര്‍ വൈകി എത്തുന്ന ട്രെയിന്‍ പക്ഷേ ചൊവ്വാഴ്ച എത്തിയത് നിശ്ചിത സമയത്തിനും രണ്ട് മിനിറ്റ് നേരത്തെ
പതിവില്ലാതെ ചെന്നൈ-ആലപ്പി എക്‌സ്പ്രസ് കൃത്യസമയത്ത്; കാരണം കേട്ട് യാത്രക്കാര്‍ ഞെട്ടി

ആലപ്പുഴ: ചെന്നൈ-ആലപ്പി എക്‌സ്പ്രസ് ആലപ്പുഴയില്‍ എത്തേണ്ട സമയം രാവിലെ 10.45. പക്ഷേ കഴിഞ്ഞ മൂന്ന്, നാല് മാസത്തിനിടയില്‍ ട്രെയിന്‍ സമയം പാലിച്ചിട്ടേ ഇല്ല. ഒന്നും രണ്ടും മണിക്കൂര്‍ വൈകി എത്തുന്ന ട്രെയിന്‍ പക്ഷേ ചൊവ്വാഴ്ച എത്തിയത് നിശ്ചിത സമയത്തിനും രണ്ട് മിനിറ്റ് നേരത്തെ. 

ഇത് കണ്ട് യാത്രക്കാര്‍ അന്തം വിട്ടു നിന്നു. ട്രെയിന്‍ വൈകി എത്തുന്നതിനെതിരെ നിരന്തരം യാത്രക്കാര്‍ പരാതി ഉന്നയിച്ചിരുന്നു എങ്കിലും ഫലം കണ്ടിരുന്നില്ല. പിന്നെ പൊടുന്നനെ ഒരു ദിവസം എങ്ങിനെ ട്രെയിന്‍ കൃത്യ സമയം പാലിച്ചു? 

ആകാംക്ഷരായ യാത്രക്കാര്‍ അധികൃതരോട് വിവരം തിരക്കി. അപ്പോഴാണ് ട്രെയിന്‍ കൃത്യ സമയത്ത് എത്തിച്ചത് വിഐപിയാണെന്ന് യാത്രക്കാര്‍ അറിയുന്നത്. റെയില്‍വേയുടെ ചീഫ് ഓപ്പറേഷന്‍സ് മാനേജര്‍ ട്രെയിനിലുണ്ടായിരുന്നു. ഇതാണ് എല്ലാവരേയും അമ്പരപ്പിച്ച് ട്രെയിന്‍ കൃത്യ സമയത്ത് എത്താന്‍ കാരണം. 

റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥന്‍ ട്രെയിനില്‍ ഉണ്ടായിരുന്നതിനാല്‍ അനാവശ്യമായി ട്രെയിന്‍ വഴിയിലൊന്നും പിടിച്ചിടാതെ വിടുകയായിരുന്നു. റെയില്‍വേയിലെ ഉന്നതനെ എന്നും ട്രെയിനില്‍ യാത്ര ചെയ്യിപ്പിക്കാന്‍ കഴിയുമോ എന്നാണ് ഇപ്പോള്‍ യാത്രക്കാരുടെ ചോദ്യം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com