കൊല്ലം: പിഎസ്‌സി പരീക്ഷാ പരിശീലനത്തിന് പോയ പെണ്‍കുട്ടിയെ കാണാതായിട്ട് എട്ടുദിവസമാകുന്നു. കൊല്ലം അഞ്ചാലുംമൂട്ടില്‍ നിന്നാണ് കഴിഞ്ഞ ചൊവ്വാഴ്ച ഷബ്‌ന(18)യെ കാണാതാകുന്നത്. ഷബ്‌നയുടെ ബാഗും പുസ്തകങ്ങളും കൊല്ലം ബീച്ചില്‍ നിന്ന് കണ്ടെത്തിയിരുന്നെങ്കിലും പെണ്‍കുട്ടിയെക്കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് പെണ്‍കുട്ടിക്ക് വേണ്ടി കോസ്റ്റ്ഗാര്‍ഡിന്റെ സഹായത്തോടെ കടലില്‍ തിരച്ചില്‍ നടത്തിയിരുന്നു.
സമീപത്തെ ഹോട്ടലിന്റെ സിസിടിവിയില്‍ നിന്ന് ഷബ്‌ന ഒറ്റയക്ക് ബീച്ചിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുമായ അടുപ്പമുണ്ടായിരുന്ന ബന്ധുവായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്നും വിവരങ്ങളൊന്നും ലഭിച്ചില്ല.
പെണ്‍കുട്ടിയും യുവാവും തമ്മില്‍ അടുപ്പമുണ്ടായിരുന്ന വിവരം കാണാതാകുന്നതിന്റെ മൂന്നുദിവസം മുന്‍പാണ് വീട്ടുകാര്‍ അറിഞ്ഞത്. തുടര്‍ന്ന് വീട്ടുകാര്‍ ബന്ധം വിലക്കുകയും ചെയ്തിരുന്നു. കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ