ശബരിമലയില്‍ പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കും; ഇരുമുടിക്കെട്ട് അഴിച്ച് പരിശോധിക്കും

പമ്പയില്‍ വച്ച് ഇരുമുടിക്കെട്ട് പരിശോധിക്കും. തന്ത്രിമാര്‍ നിര്‍ദേശിക്കുന്ന വസ്തുക്കള്‍ മാത്രമേ ഇരുമുടിക്കെട്ടില്‍ പാടുള്ളു
ശബരിമലയില്‍ പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കും; ഇരുമുടിക്കെട്ട് അഴിച്ച് പരിശോധിക്കും

പത്തനംതിട്ട: ശബരിമലയില്‍ സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോനം കര്‍ശനമായി പാലിക്കാന്‍ നടപടിയെടുക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമല തീര്‍ത്ഥാടകരുടെ ഇരുമുടി കെട്ടിലുള്‍പ്പെടെ പ്ലാസ്റ്റിക് വസ്തുക്കള്‍ പാടില്ലെന്ന ഹൈക്കോടതി നിര്‍ദേശം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. നിരോധനം ലംഘിച്ച് പ്ലാസ്റ്റിക് വസ്തുക്കളുമായെത്തുന്നവര്‍ക്കെതിരെ പൊലീസിനെ സമീപിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ നീക്കം.

പമ്പയില്‍ വച്ച് ഇരുമുടിക്കെട്ട് പരിശോധിക്കും. തന്ത്രിമാര്‍ നിര്‍ദേശിക്കുന്ന വസ്തുക്കള്‍ മാത്രമേ ഇരുമുടിക്കെട്ടില്‍ പാടുള്ളു. കെട്ടു നിറക്കുന്ന ക്ഷേത്രങ്ങളിലും അറിയിപ്പുകള്‍ നല്‍കും. തുണി സഞ്ചികളില്‍ തന്നെ  പൂജാദ്രവ്യങ്ങള്‍ കൊണ്ട് വരാന്‍ നിര്‍ദേശം നല്‍കുമെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി

ഇതര സംസ്ഥാനങ്ങളെയും പ്ലാസ്റ്റിക് നിരോധന വിവരം അറിയിക്കും. നിരോധനം ലഘിച്ച് കച്ചവടക്കാര്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ വില്‍ക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കും. പരമ്പരാഗത പാതയിലൂടെ വരുന്നവരെയും പരിശോധിക്കും. മലിനീകരണ നിയന്ത്രണ ബോര്‍ഡുമായി ഇക്കാര്യത്തില്‍ സഹകരിക്കും. ആവശ്യമെങ്കില്‍ പ്രത്യേക സ്‌ക്വാഡിനെയും ചുമതലപെടുത്തും. 2015  മുതല്‍  തന്നെ ശബരിമലയില്‍ പ്ലാസ്റ്റിക് നിരോധനം ഉണ്ടായിരുന്നെങ്കിലും  പ്ലാസ്റ്റിക് കുപ്പികളില്‍ പനിനീരടക്കമുള്ള പൂജാ ദ്ര്യവങ്ങള്‍ കൊണ്ട് വരുന്നത് തടയാന്‍ കഴിഞ്ഞിരുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com