ആര്‍എസ്പി ഇടതുപക്ഷപാര്‍ട്ടി;  സഹകരിച്ച് നില്‍ക്കുന്ന പാര്‍ട്ടികളെ എല്‍ഡിഎഫിലെടുക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല: എ വിജയരാഘന്‍

മുന്നണി വിപുലീകരണം തുടരാന്‍ എല്‍ഡിഎഫ് യോഗത്തില്‍ ധാരണ. ഇക്കാര്യത്തില്‍ എല്ലാ കക്ഷികളോടും അഭിപ്രായം തേടിയെന്നും മുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍
ആര്‍എസ്പി ഇടതുപക്ഷപാര്‍ട്ടി;  സഹകരിച്ച് നില്‍ക്കുന്ന പാര്‍ട്ടികളെ എല്‍ഡിഎഫിലെടുക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല: എ വിജയരാഘന്‍

തിരുവനന്തപുരം: മുന്നണി വിപുലീകരണം തുടരാന്‍ എല്‍ഡിഎഫ് യോഗത്തില്‍ ധാരണ. ഇക്കാര്യത്തില്‍ എല്ലാ കക്ഷികളോടും അഭിപ്രായം തേടിയെന്നും മുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. എല്‍ഡിഎഫ് യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു കണ്‍വീനര്‍.

അടുത്ത എല്‍ഡിഎഫ് യോഗത്തിന് മുന്‍പായി മുന്നണി വിപുലീകരണം സംബന്ധിച്ച കാര്യത്തില്‍ ധാരണയുണ്ടാകുമെന്നാണ് സൂചന. മുന്നണിയില ഓരോ ഘടകകക്ഷികളും അവരുടെ പാര്‍ട്ടി വേദികൡ ചര്‍ച്ച ചെയ്ത ശേഷം മുന്നണി വിപുലീകരണം എന്നതാണ് എല്‍ഡിഎഫ് രീതി. മുന്നണിയോട് സഹകരിച്ച് നില്‍ക്കുന്ന നിരവധി പാര്‍ട്ടികളുണ്ട്. ഈ പാര്‍ട്ടികള്‍ എല്‍ഡിഎഫിലെത്തുന്ന കാര്യമാണ് ഇന്നത്തെ യോഗം ചര്‍ച്ച ചെയ്തത്. ഏറെക്കാലമായി സഹകരിക്കുന്ന ഐഎന്‍എല്‍, യുഡിഎഫ് വിട്ട ജനതാദള്‍, കേരളാ കോണ്‍ഗ്രസിലെ ഒരു വിഭാഗം എന്നിവരെ മുന്നണിയിലെടുക്കണമെന്ന കാര്യം യോഗം ചര്‍ച്ചചെയ്‌തെന്നും വിജയരാഘന്‍ പറഞ്ഞു. 

കേരളാ കോണ്‍ഗ്രസ് ലയിച്ചുവരണമെന്ന നിലയില്‍ നിര്‍ദ്ദേശം ആര്‍ക്കും എല്‍ഡിഎഫ് നല്‍കിയിട്ടില്ല. മുന്നണിയിലെ ബഹുജന അടിത്തറ ശക്തിപ്പെടുത്തുക എന്നതാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്. 

ആര്‍എസ്പി ഇടതുപക്ഷ പാര്‍ട്ടിയാണ്. അവര്‍ എല്‍ഡിഎഫില്‍ ഉണ്ടാകണമെന്നാതാണ് എല്‍ഡിഎഫ് കാഴ്ചപ്പാട്. വിശാലമായ ഇടതുപക്ഷമുന്നണിയാണ് ലക്ഷ്യമിടുന്ന സാഹചര്യത്തിലാണ് ആര്‍എസ്പി എല്‍ഡിഎഫില്‍ ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നത്. ആര്‍എസ്പിയെ ഭിന്നിപ്പിക്കാന്‍ എല്‍ഡിഎഫ് ആഗ്രഹിക്കുന്നില്ലെന്നും വിജയരാഘന്‍ പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com