ചായ വിറ്റുനടന്ന മോദിയ്ക്ക് സമാനമായ ജീവിതം; 'ഹനാന്‍ പൊരുതി കയറുന്ന കൗമാര കാലത്തിന്റെ പ്രതീകം'

ഹനാന്‍ പൊരുതി കയറുന്ന കൗമാര കാലത്തിന്റെ പ്രതീകമാണ് - ജീവിതത്തിലെ കഷ്ടപ്പാടുകളോട് പൊരുതാനുള്ള അടങ്ങാത്ത ഇച്ഛശക്തി യാണ് അദ്ദേഹത്തെ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തില്‍ വരെ എത്തിച്ചത്
ചായ വിറ്റുനടന്ന മോദിയ്ക്ക് സമാനമായ ജീവിതം; 'ഹനാന്‍ പൊരുതി കയറുന്ന കൗമാര കാലത്തിന്റെ പ്രതീകം'


ന്യൂഡല്‍ഹി: കൊളേജ് യൂണിഫോം ധരിച്ച് മീന്‍വില്‍പ്പന നടത്തിയ ഹനാന് പിന്തുണയുമായി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്‍ന്താനം. കഠിനാധ്വാനികള്‍ക്ക് പ്രചോദനമാകുന്ന അതിജീവനത്തിന്റെ കഥയാണ് ഹനാനിന്റേതെന്ന് കണ്ണന്താനം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സ്‌കൂള്‍ പഠന ചിലവുകള്‍ക്കും സ്വന്തം കുടുംബത്തിന്റെ സംരക്ഷണത്തിനുമായി മീന്‍ വില്‍പ്പന നടത്തിയ ഹനാന്‍ പൊരുതി കയറുന്ന കൗമാര കാലത്തിന്റെ പ്രതീകമാണ്. നമ്മുടെ പ്രധാനമന്ത്രി റെയില്‍വേ സ്‌റ്റേഷനില്‍ ചായ വിറ്റു നടന്ന ആളായിരുന്നു. ജീവിതത്തിലെ കഷ്ടപ്പാടുകളോട് പൊരുതാനുള്ള അടങ്ങാത്ത ഇച്ഛശക്തി യാണ് അദ്ദേഹത്തെ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തില്‍ വരെ എത്തിച്ചത്. ജീവിതത്തെ പൊസിറ്റിവ് ആയി എടുത്തു മുന്നേറുന്നവര്‍ക്ക് മാത്രമേ നേട്ടങ്ങളും ഉണ്ടാക്കാന്‍ സാധിക്കൂ. വലിയൊരു ഭാവി #ഹനാന് മുന്നില്‍ തുറക്കാന്‍ എല്ലാവരും ഒരുമിക്കുക തന്നെ ചെയ്യുമെന്ന് അല്‍ഫോന്‍സ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു

പോസ്റ്റിന്റെ പൂര്‍ണരൂപം

വിദ്യാഭ്യാസത്തിനും കുടുംബത്തെ സംരക്ഷിക്കുന്നതിനുമായി ഹനാന്‍ നടത്തുന്ന അതി ജീവനത്തിന്റെ കഥ മാധ്യമങ്ങളിലൂടെ അറിയാന്‍ സാധിച്ചു. നമ്മുടെ കൊച്ചു കേരളത്തില്‍ ഇതുപോലുള്ള അറിയപ്പെടാതെ കിടക്കുന്ന നൂറുകണക്കിന് കഠിനാധ്വാനികള്‍ക്ക് പ്രചോദനമാകുന്ന അതിജീവനത്തിന്റെ കഥയാണ് ഹനാനിന്റേത്. സ്‌കൂള്‍ പഠന ചിലവുകള്‍ക്കും സ്വന്തം കുടുംബത്തിന്റെ സംരക്ഷണത്തിനുമായി മീന്‍ വില്‍പ്പന നടത്തിയ ഹനാന്‍ പൊരുതി കയറുന്ന കൗമാര കാലത്തിന്റെ പ്രതീകമാണ്. നമ്മുടെ പ്രധാനമന്ത്രി റെയില്‍വേ സ്‌റ്റേഷനില്‍ ചായ വിറ്റു നടന്ന ആളായിരുന്നു. ജീവിതത്തിലെ കഷ്ടപ്പാടുകളോട് പൊരുതാനുള്ള അടങ്ങാത്ത ഇച്ഛശക്തി യാണ് അദ്ദേഹത്തെ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തില്‍ വരെ എത്തിച്ചത്. ജീവിതത്തെ പൊസിറ്റിവ് ആയി എടുത്തു മുന്നേറുന്നവര്‍ക്ക് മാത്രമേ നേട്ടങ്ങളും ഉണ്ടാക്കാന്‍ സാധിക്കൂ. വലിയൊരു ഭാവി ഹനാന് മുന്നില്‍ തുറക്കാന്‍ എല്ലാവരും ഒരുമിക്കുക തന്നെ ചെയ്യും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com