ജെസ്‌നയെ മെട്രോയില്‍ കണ്ടെന്ന് മൊഴി, സിസിടിവി ദൃശ്യങ്ങളില്‍ ജെസ്‌നയുമായി സാമ്യം

ശനിയാഴ്ച സന്ധ്യയോടെ ജെസ്‌നയോട് സാമ്യമുള്ള പെണ്‍കുട്ടി മെട്രോയില്‍ നിന്നും ഇറങ്ങി വരുന്നത് കണ്ടതായി ഒരാള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു
ജെസ്‌നയെ മെട്രോയില്‍ കണ്ടെന്ന് മൊഴി, സിസിടിവി ദൃശ്യങ്ങളില്‍ ജെസ്‌നയുമായി സാമ്യം

റാന്നി: ദുരൂഹതകളില്‍ ഒളിഞ്ഞിരിക്കുന്ന ജെസ്‌നയോട് സാമ്യമുള്ള പെണ്‍കുട്ടിയെ ബംഗളൂരുവിലെ മെട്രോയില്‍ കണ്ടുവെന്ന് മൊഴി. ഇതിനെ തുടര്‍ന്ന് അന്വേഷണത്തിനായി ജില്ലാ പൊലീസ് മേധാവിയുടെ നിഴല്‍ സംഘം ബംഗളൂരുവിലെത്തി. 

ശനിയാഴ്ച സന്ധ്യയോടെ ജെസ്‌നയോട് സാമ്യമുള്ള പെണ്‍കുട്ടി മെട്രോയില്‍ നിന്നും ഇറങ്ങി വരുന്നത് കണ്ടതായി ഒരാള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. അതോടെ മംഗളൂരുവില്‍ അന്വേഷണത്തിലായിരുന്ന പൊലീസ് സംഘം ബംഗളൂരിവിലേക്ക് എത്തി. 

മെട്രോയിലെ സിസിടിവി ദൃശ്യങ്ങളില്‍ ജെസ്‌നയോട് സാമ്യമുള്ള പെണ്‍കുട്ടി ഇറങ്ങി വരുന്നത് കണ്ടെത്തിയിട്ടുണ്ട്. ചുരിദാര്‍ ധരിച്ച് കണ്ണടയും വെച്ച പെണ്‍കുട്ടി ജെസ്‌ന തന്നെയാണോ എന്ന് അറിയാന്‍ മെട്രോയ്ക്ക് ഉള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ കൂടി ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com