മീന്‍ കച്ചവട കഥ നാടകം?; അരുണ്‍ ഗോപിക്ക് സോഷ്യല്‍ മീഡിയയുടെ പൊങ്കാല

അരുണ്‍ ഗോപിയും ഹനാനും ചേര്‍ന്നു നടത്തിയ നാടകമായിരുന്നു മീന്‍ വില്‍പനയും സിനിമയിലേക്കുള്ള തെരഞ്ഞെടുപ്പുമെല്ലാമെന്നാണ് ആക്ഷേപമുയരുന്നത്
മീന്‍ കച്ചവട കഥ നാടകം?; അരുണ്‍ ഗോപിക്ക് സോഷ്യല്‍ മീഡിയയുടെ പൊങ്കാല

കോളജില്‍ നിന്ന് പഠനം കഴിഞ്ഞ് യൂണിഫോം വേഷത്തില്‍ മീന്‍വില്‍പ്പന നടത്തി ജീവിക്കുന്ന പെണ്‍കുട്ടിയുടെ വാര്‍ത്ത സംവിധായകന്‍ അരുണ്‍ ഗോപിയുടെ പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള പ്രൊമോഷനായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. വാര്‍ത്ത പുറത്തുവന്നതോടെ സംവിധായകന് മലയാളികളുടെ പൊങ്കാല. അരുണ്‍ ഗോപിയും ഹനാനും ചേര്‍ന്നു നടത്തിയ നാടകമായിരുന്നു മീന്‍ വില്‍പനയും സിനിമയിലേക്കുള്ള തെരഞ്ഞെടുപ്പുമെല്ലാമെന്നാണ് ആക്ഷേപമുയരുന്നത്. 

കോളജ് സമയം കഴിഞ്ഞ് എറണാകുളം പാലാരിവട്ടം തമ്മനത്ത് മീന്‍വില്‍പ്പന നടത്തിയാണ് ഹനാന്‍ ഉപജീവന മാര്‍ഗം സമ്പാദിക്കുന്നത് എന്നായിരുന്നു വാര്‍ത്ത. വാര്‍ത്ത വൈറലായതോടെ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന തന്റെ പുതിയ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഹനാന് വേഷം നല്‍കുമെന്ന് പ്രഖ്യാപിച്ച് അരുണ്‍ ഗോപി രംഗത്തെത്തിയിയിരുന്നു.  ഇതും മാധ്യമങ്ങളില്‍ പ്രാധാന്യമുള്ള വാര്‍ത്തയായി. എന്നാല്‍ പിന്നീടാണ് സംഭവത്തിന്റെ നിജസ്ഥിതി പുറത്തുവരുന്നത്. വെറും മൂന്നുദിവസം മുമ്പ് മാത്രമാണ് പെണ്‍കുട്ടി ഇവിടെ മീന്‍ വില്‍പനയ്‌ക്കെത്തിയത് എന്ന് വെളിപ്പെടുത്തലുമായി നാട്ടുകാര്‍ രംഗത്തെത്തിയതോടെയാണ് നാടകം പൊളിഞ്ഞതെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു.  

സിനിമയുടെ പ്രമോഷന് വേണ്ടി നേരത്തെ തയ്യാറാക്കിയ തിരക്കഥയനുസരിച്ചാണ് ഇതെല്ലാം നടന്നതെന്നാണ് സോഷ്യല്‍ മീഡിയ ആരോപിക്കുന്നത്. പെണ്‍കുട്ടിക്ക് പിന്തുണയറിച്ച് അരുണ്‍ഗോപിയിട്ട പോസ്റ്റില്‍ കനത്ത വിമര്‍ശനമനമാണ് ഉയര്‍ന്നത്. ഇതിന് പിന്നാലെ വാര്‍ത്ത സത്യമല്ലെങ്കില്‍ തീരുമാനം പുനഃപരിശോധിക്കും എന്ന് വ്യക്തമാക്കി കൊണ്ട് അരുണ്‍ഗോപി മറ്റൊരു പോസ്റ്റിട്ടു. എന്നാല്‍ ഈ പോസ്റ്റ് പിന്നീട് പിന്‍വലിച്ചു. 

മലയാളികളുടെ മനസ്സിലെ നന്‍മയെ ചൂഷണം ചെയ്ത് സിനിമയ്ക്ക് പ്രമോഷന്‍ നടത്തുകയായിരുന്നു ഇവരെന്ന് സോഷ്യല്‍ മീഡിയ ആരോപിക്കുന്നത്. നിരവധിപേരാണ് ഹനാന് സഹായ വാഗ്ദാനവുമായി രംഗത്ത് വന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം പെണ്‍കുട്ടിക്ക് പിന്തുണയുമായി രംഗത്ത് വന്നിരുന്നു. രമേശ് ചെന്നിത്തലയുടെ ഇടപെടലിനെ തുടര്‍ന്ന് ഹനാന്റെ വിദ്യാഭ്യാസം സൗജന്യമാക്കാമെന്ന് തൊടുപുഴ അല്‍ അസ്ഹര്‍ കോളജ് അധികൃതരും സമ്മതിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com