ഹനാന്‍ ചമ്പക്കര മാര്‍ക്കറ്റില്‍ വരാറുണ്ട്; പിന്തുണയുമായി നടന്‍ മണികണ്ഠന്‍ 

കോളേജ് യൂണിഫോം ധരിച്ച് മീന്‍ വിറ്റ ഹനാന്‍ എന്ന പെണ്‍കുട്ടിയെ അനുകൂലിച്ച് നടന്‍ മണികണ്ഠന്‍
ഹനാന്‍ ചമ്പക്കര മാര്‍ക്കറ്റില്‍ വരാറുണ്ട്; പിന്തുണയുമായി നടന്‍ മണികണ്ഠന്‍ 

കൊച്ചി: കോളേജ് യൂണിഫോം ധരിച്ച് മീന്‍ വിറ്റ ഹനാന്‍ എന്ന പെണ്‍കുട്ടിയെ അനുകൂലിച്ച് നടന്‍ മണികണ്ഠന്‍ രംഗത്ത്.  എറണാകുളം പാലാരിവട്ടം തമ്മനത്ത് മീന്‍വില്‍പ്പന നടത്തി ജീവിക്കുന്ന ഹനാന്റെ വാര്‍ത്ത സത്യവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ സോഷ്യല്‍മീഡിയയില്‍ രംഗത്തുവന്നിരുന്നു. ഈ വാദങ്ങളെയെല്ലാം തളളിയാണ് നടന്‍ മണികണ്ഠന്‍ ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ചത്.

സ്വന്തം അദ്വാനത്തിലൂടെ ജീവിക്കാനും പഠിക്കാനും ശ്രമിക്കുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിയുടെ മനസ്സിനെ ഞാന്‍ അംഗീകരിക്കുന്നു .എന്റെ ജീവിതം തുടങ്ങിയ ചമ്പക്കര മത്സ്യ മാര്‍ക്കറ്റില്‍ ഞാന്‍ എന്റെ കൂട്ടുകാരോട് അനേഷിച്ചപ്പോള്‍ സംഭവം സത്യം ആണ്. കഴിഞ്ഞ 3 ദിവസം ആയി മീന്‍ എടുക്കാന്‍ വേണ്ടി ഈ പെണ്‍കുട്ടി ചമ്പക്കര മത്സ്യ മാര്‍ക്കറ്റില്‍ വരാറുണ്ട്, കണ്ടവരും ഉണ്ട് - മണികണ്ഠന്‍ കുറിച്ചു.

അരുണ്‍ ഗോപി പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിന് ഇത്തരം ഒരു പ്രൊമോഷന്റെ ആവശ്യം ഉണ്ടെന്നു മലയാളികള്‍ ആരും വിശ്വസിക്കും എന്ന് എനിക്ക് തോന്നുന്നില്ല- മണികണ്ഠന്‍ പറഞ്ഞു.


മണികണ്ഠന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സ്വന്തം അദ്വാനത്തിലൂടെ ജീവിക്കാനും പഠിക്കാനും ശ്രമിക്കുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിയുടെ മനസ്സിനെ ഞാന്‍ അംഗീകരിക്കുന്നു . എന്റെ ജീവിതം തുടങ്ങിയ ചമ്പക്കര മത്സ്യ മാര്‍ക്കറ്റില്‍ ഞാന്‍ എന്റെ കൂട്ടുകാരോട് അനേഷിച്ചപ്പോള്‍ സംഭവം സത്യം ആണ്. കഴിഞ്ഞ 3 ദിവസം ആയി മീന്‍ എടുക്കാന്‍ വേണ്ടി ഈ പെണ്‍കുട്ടി ചമ്പക്കര മത്സ്യ മാര്‍ക്കറ്റില്‍ വരാറുണ്ട്, കണ്ടവരും ഉണ്ട് . പിന്നെ അരുണ്‍ ഗോപി പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിന് ഇത്തരം ഒരു പ്രൊമോഷന്‍ ഇന്റെ ആവശ്യം ഉണ്ടെന്നു മലയാളികള്‍ ആരും വിശ്വസിക്കും എന്ന് എനിക്ക് തോനുന്നില്ല .

ഹനാന്‍ എന്ന പെണ്‍കുട്ടിക്ക് എന്റെ എല്ലാവിധ ആശംസകളും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com