16 വയസുകാരിയായ മകളെ അമ്മ പലര്‍ക്കായി കാഴ്ചവെച്ചത് ആറു മാസക്കാലം; അഞ്ചുപേര്‍ അറസ്റ്റില്‍

സ്വന്തം വീട്ടിലും മറ്റ് സ്ഥലങ്ങളിലും വാഹനങ്ങളിലുമെല്ലാം പെണ്‍കുട്ടി പീഡനത്തിന് ഇരയായത്
16 വയസുകാരിയായ മകളെ അമ്മ പലര്‍ക്കായി കാഴ്ചവെച്ചത് ആറു മാസക്കാലം; അഞ്ചുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം; 16 വയസുള്ള പെണ്‍കുട്ടി അമ്മയുടെ സഹായത്തോടെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. തിരുവനന്തപുരത്തെ പാറശാലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. ഇതുമായി ബന്ധമുള്ള അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ആറ് മാസമായി പീഡനം നടക്കുകയാണൈന്നാണ് പൊലീസ് നല്‍കുന്നവിവരം. 

മകളെ പല സ്ഥലങ്ങളിലേക്ക് കൊണ്ടുപോയാണ്  അമ്മ പലര്‍ക്കും കാഴ്ചവെച്ചത്. സ്വന്തം വീട്ടിലും മറ്റ് സ്ഥലങ്ങളിലും വാഹനങ്ങളിലുമെല്ലാം പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. മകള്‍ക്ക് നേരെ നടന്ന അതിക്രമക്കത്തെക്കുറിച്ച് അറിഞ്ഞ രണ്ടാനച്ഛന്‍ ഇത് വിലക്കിയിരുന്നു. തുടര്‍ന്ന് ഇയാളെ ഭാര്യ പീഡന കേസില്‍ കുടുക്കി. ഇപ്പോള്‍ മാനസിനാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാണ് ഇയാള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com