'ഉരുട്ടിക്കൊല കേസിലെ പ്രതിയ്ക്ക് ഐപിഎസ് ശുപാര്‍ശ ചെയ്തതാണ് പ്രഭാവതിയമ്മയ്ക്ക് കേരളസര്‍ക്കാര്‍ ചെയ്ത സഹായം'

കേരള സര്‍ക്കാര്‍ ചെയ്ത സഹായം എന്താണ്? സര്‍വീസില്‍ നിന്നു വിരമിച്ച ആറാം പ്രതി ഇകെ സാബുവിനെ ഐപിഎസിലേക്ക് ശുപാര്‍ശ ചെയ്തു; അതും ഉരുട്ടിക്കൊലക്കേസിന്റ കാര്യം മറച്ചുവെച്ചുകൊണ്ട് 
'ഉരുട്ടിക്കൊല കേസിലെ പ്രതിയ്ക്ക് ഐപിഎസ് ശുപാര്‍ശ ചെയ്തതാണ് പ്രഭാവതിയമ്മയ്ക്ക് കേരളസര്‍ക്കാര്‍ ചെയ്ത സഹായം'

ദയകുമാര്‍ ഉരുട്ടിക്കൊലക്കേസിലെ പ്രതികള്‍ക്ക് സിബിഐ കോടതി വധശിക്ഷയ്ക്ക് നല്‍കിയതിന് പിന്നാലെ സഹായങ്ങള്‍ക്ക് നന്ദി അറിയിച്ച് ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി നന്ദി അറിയച്ചതില്‍ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.ജയശങ്കര്‍. 

തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ ഉരുട്ടിക്കൊലയ്ക്കിരയായ ഉദയകുമാറിന്റെ അമ്മ കേരള മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു. ഇതുവരെ ചെയ്ത സഹായത്തിനു നന്ദി പറഞ്ഞു. ലോക്കല്‍ പൊലീസും െ്രെകംബ്രാഞ്ചും അന്വേഷിച്ചു നാനാവിധമാക്കിയ ഉരുട്ടിക്കൊലക്കേസ് സിബിഐക്കു വിട്ടത് ഹൈക്കോടതിയാണ്. അന്വേഷിച്ചതും തെളിയിച്ചതും 'കൂട്ടിലടച്ച തത്ത' എന്നു നമ്മള്‍ സദാ ആക്ഷേപിക്കുന്ന കേന്ദ്ര ഏജന്‍സിയാണ്. ശിക്ഷ വിധിച്ചത് കോടതിയാണ്.

കേരള സര്‍ക്കാര്‍ ചെയ്ത സഹായം എന്താണ്? സര്‍വീസില്‍ നിന്നു വിരമിച്ച ആറാം പ്രതി ഇകെ സാബുവിനെ ഐപിഎസിലേക്ക് ശുപാര്‍ശ ചെയ്തു; അതും ഉരുട്ടിക്കൊലക്കേസിന്റ കാര്യം മറച്ചുവെച്ചുകൊണ്ട്. യുപിഎസ്സി ഫയല്‍ മടക്കി അയച്ചതു കൊണ്ട് സാബു അദ്ദേഹത്തിന് ഐപിഎസ് കിട്ടിയില്ല എന്നുമാത്രം.ഇതുപോലുള്ള സഹായം തുടര്‍ന്നും ലഭിക്കുമെന്ന് മുഖ്യന്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ഇതു താന്‍ട്രാ ഇരട്ടച്ചങ്കന്‍-അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com