ഒരുവര്‍ഷം കൊണ്ട് സിപിഎം വിട്ട് തങ്ങള്‍ക്കൊപ്പം വന്നത് 6000പേര്‍; അവകാശവാദവുമായി സിപിഐ

കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ സിപിഎം വിട്ട്  6000ത്തിലധികം പേര്‍ തങ്ങളോടൊപ്പം വന്നെന്ന് സിപിഐയുടെ അവകാശവാദം
ഒരുവര്‍ഷം കൊണ്ട് സിപിഎം വിട്ട് തങ്ങള്‍ക്കൊപ്പം വന്നത് 6000പേര്‍; അവകാശവാദവുമായി സിപിഐ


തിരുവനന്തപുരം: കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ സിപിഎം വിട്ട്  6000ത്തിലധികം പേര്‍ തങ്ങളോടൊപ്പം വന്നെന്ന് സിപിഐയുടെ അവകാശവാദം. സിപിഎം നേതാക്കളും അണികളും അനുഭാവികളും ഉള്‍പ്പെടെ സിപിഐയില്‍ എത്തി
യെന്നാണ് പാര്‍ട്ടി അവകാശപ്പെടുന്നത്. അംഗത്വം സംബന്ധിച്ച വാര്‍ഷിക കണക്ക് സിപിഐ നിര്‍വാഹക സമിതി കഴിഞ്ഞ ദിവസം അംഗീകരിച്ചു. ഇതില്‍ സിപിഎമ്മില്‍ നിന്ന് വന്നവരെന്ന നിലയില്‍ പ്രത്യേക കണക്ക് രേഖപ്പെടുത്തിയിട്ടില്ല. അതേസമയം സിപിഎമ്മില്‍ പ്രവര്‍ത്തിക്കുന്നവര്‍ സിപിഐയില്‍ ചേരുമ്പോള്‍ പാര്‍ട്ടി സെന്ററിന്റെ അനുവാദം വാങ്ങണമെന്ന വ്യവസ്ഥയുണ്ട്. വിവിധ ജില്ലകളില്‍ നിന്നുള്ള ഈ കണക്കുകളുടെ അടിസ്ഥാനത്തിലാണ്  സിപിഎം വിട്ട് സിപിഐയിലെത്തിയത് ആറായിരത്തിന് മുകളിലാണെന്ന് പാര്‍ട്ടി നേതൃത്വം വിലയിരുത്തുന്നത്. 

സിപിഐയില്‍ നിലവില്‍ അംഗങ്ങള്‍ 1,57,264 പേരാണ്. ഒറ്റവര്‍ഷം കൊണ്ടു കൂടിയത് 23,854 പേരാണ്. ഇത് അസാധാരണ വളര്‍ച്ചയാണെന്നാണു പാര്‍ട്ടിയുടെ നിഗമനം. ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ കൊല്ലത്താണ് – 32,828 പേര്‍, രണ്ടാമത് തിരുവനന്തപുരം-19,174. പിന്നില്‍ വയനാട്-2098. ആകെ കൂടിയ പാര്‍ട്ടി ബ്രാഞ്ചുകളുടെ എണ്ണം-801. ആകെ-9968.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com